നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷനിറവില്‍
Sep 1, 2017, 17:29 IST
കാസര്‍കോട്: (www.kasargovartha.com 01.09.2017) ത്യാഗസ്മരണകള്‍ ഉണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷനിറവില്‍. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഗൃഹസന്ദര്‍ശനം നടത്തിയും സൗഹൃദം പുതുക്കിയും വിശ്വാസികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. തികഞ്ഞ അച്ചടക്കത്തോടെയും അര്‍പ്പണബോധത്തോടെയും പെരുന്നാള്‍ ആഘോഷിക്കണമെന്ന് മഹല്ല് കമ്മിറ്റികള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചിരുന്നു.
ബലിപെരുന്നാളിന്റെ മഹത്വം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട് വിശ്വാസികള്‍ സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. പെരുന്നാള്‍ പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് അവധിയാണ്. നഗരങ്ങളില്‍ തിരക്കും നന്നേ കുറഞ്ഞു. ബസുകളിലും തിരക്ക് കുറവാണ്.
Keywords: Millions of Muslims celebrate Eid al-Adha, Kasaragod, Visit, Friend, News, Kerala.