ക്ഷീര കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു
Mar 26, 2012, 11:00 IST
![]() |
മൈത്താണി ഗവ എല്‍ പി സ്കൂളില്‍ നടന്ന ക്ഷീര കര്‍ഷക സെമിനാര്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു |
തൃക്കരിപ്പൂര്‍: വൈക്കത്ത് ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്, ആത്മ കാസര്‍കോട് എന്നിവരുടെ സഹകരണത്തോടെ ക്ഷീര കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മൈത്താണി ഗവ എല്‍ പി സ്കൂളില്‍ നടന്ന സെമിനാര്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി ശ്യാമള അധ്യക്ഷത വഹിച്ചു. പി വി അജിത, എം ഗംഗാധരന്‍, കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. വി വി ബിജു സ്വാഗതവും വി എം മധുസൂദനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫ. ഡോ.എച്ച് ശശികാന്ത്, തൃക്കരിപ്പൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍വെറ്റിനറി സര്‍ജന്‍ ഡോ.ശ്രീഷ ആര്‍ ഖരെ, നീലേശ്വരം ഡയറി ഫാം ഇന്‍ട്രക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ്സെടുത്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി അമ്പു, വിത്തന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു. ടി തമ്പാന്‍ സ്വാഗതവും ടി സേതുമാധവന്‍ നന്ദിയും പറഞ്ഞു.
Keywords: Milk, farmer, Seminar, Trikaripur, Kasaragod