ക്ഷീരകൃഷിയുടെ വിജയപഥം തേടി കര്‍ഷകര്‍ ഗോകുലത്തിലെത്തി
May 6, 2012, 20:44 IST
![]() |
തൃക്കരിപ്പൂര്‍ ഗവ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന പഠന സഹവാസത്തില്‍ ക്ഷീര കര്‍ഷകര്‍ കാലിച്ചാനടുക്കം ഗോകുലം ഡയറി ഫാം സന്ദര്‍ശിക്കുന്നു |
തൃക്കരിപ്പൂര്‍: ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ ഒരുകൂട്ടം ക്ഷീര കര്‍ഷകര്‍ ഒരിക്കല്‍ കൂടി അയവിറക്കി. മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സഹവാസ പരിപാടിയാണ് വിവിധ പഞ്ചായത്തുകളില്‍ നിന്നുമെത്തിയ കര്‍ഷകര്‍ക്ക് തമ്മില്‍ ആശയ വിനിമയത്തിനും ആധുനിക രീതിയിലുള്ള ഫാം സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കിയത്.
തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ പഞ്ചായത്തുകളില്‍ നിന്നുള്ള ഇരുപതോളം ക്ഷീരകര്‍ഷകരാണ് തൃക്കരിപ്പൂര്‍ ഗവ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന പഠന സഹവാസത്തില്‍ പങ്കെടുത്തത്. ജില്ലയിലെ അംഗീകൃത ഫാമായ കാലിച്ചാനടുക്കം ഗോകുലം ഡയറി ഫാമാണ് സംഘം സന്ദര്‍ശിച്ചത്. ഫാം ഉടമ ദിവാകരന്‍ നമ്പ്യാര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. ഫാം നിര്‍മ്മാണത്തില്‍ അനുവര്‍ത്തിക്കാവുന്ന ആധുനിക സങ്കേതങ്ങള്‍ കര്‍ഷകര്‍ നേരിട്ട് മനസ്സിലാക്കി. പ്രസവിച്ച ഉടനെ കിടാരിയെ മാറ്റാവുന്ന രീതി കറവയ്ക്ക് ഏറെ അഭികാമ്യമാണെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞു.
തൃക്കരിപ്പൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീഷാ ആര്‍ ഖരെ, ലൈവ് സ്‌റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ടി. എം ഇബ്രാഹിം, സി. കെ സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Milk farmers meet, Kalichanadukkam, Trikaripur, Kasaragod