പന്നിക്കുന്ന് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി
Apr 23, 2012, 17:50 IST
പെരിയ: പന്നിക്കുന്ന് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അദ്യക്ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു. പി. ഗംഗാധരന്‍ നായര്‍ പാല്‍സഭരണവും സുരേന്ദ്രന്‍ നായര്‍ (എം.ആര്‍.സി.എം.പി.യു കോഴിക്കോട്), പ്രദേശിക വില്‍പ്പനയും ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ്, ശോഭന ബാലന്‍, ഗീതാനാരായണന്‍, പി.എച്ച് സിറാജുദ്ദീന്‍, കെ. മാധന്‍, കെ സുകുമാരന്‍, ഷാജി പി.എം, ശ്യാംകുമാരന്‍, ഹരിദാസ് പന്നിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സജന നാരായണന്‍ നന്ദി പറഞ്ഞു.
Keywords: Periya, Kasaragod, Pannikunh, Milma.