വാട്ട്‌സ് ആപ്പില്‍ നബിദിന പരിപാടികളുമായി ചെരുമ്പ കളിക്കൂട്ടുകാര്‍ ഗ്രൂപ്പ്
Dec 29, 2014, 13:33 IST
ചെരുമ്പ: (www.kasargodvartha.com 29.12.2014) നബിദിനാഘോഷ കലാ മത്സരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നടത്തി പുതുമ സൃഷ്ടിക്കുകയാണ് ചെരുമ്പയിലെ ഒരുകൂട്ടം യുവാക്കള്‍. ചെരുമ്പ മിഫ്തഹൂല്‍ ഉലൂം മദ്രസാ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നില്‍.
ചെരുമ്പ മുദരിസ് ഹസന്‍ സഅദി ദേലംപാടി മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഖിറാഅത്ത്, മാപ്പിളപ്പാട്ട്, ഇസ്ലാമിക് ക്വിസ്, ബാങ്ക് വിളി, പ്രസംഗ മത്സരം ഒരോ ദിവസങ്ങളിലായി നടന്നു വരികയാണ്. ജനുവരി മൂന്നിന് പരിപാടി സമാപിക്കും.
മീലാദ് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍മാരായ കബീര്‍ ചെരുമ്പയും ആരിഫ് ചെരുമ്പയും സമാപന ദിവസം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. പ്രശസ്തരായ പ്രാസംഗികന്മാരെ തന്നെ വാട്ട്‌സ് ആപ്പ്
ഗ്രൂപ്പില്‍ എത്തിച്ച് പുതുമ ഒരുക്കാനും ഇവര്‍ പദ്ധതിയിടുന്നു.
പ്രവാസികളടക്കമുള്ളവര്‍ക്കും ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. മാത്രമല്ല ഉപ്പയും മകനും വരെ ഒരേ വേദിയില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വ്യത്യസ്തമായ മത്സരങ്ങള്‍ സംഘടിപ്പിച്ച് കളിക്കൂട്ടുകാര്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഇതിനകം തന്നെ നാടിന്റെ അഭിനന്ദനം ഏറ്റു വാങ്ങിയിട്ടുണ്ട്.
പ്രവാസികളാണ് കൂടുതലും മത്സരങ്ങളില്‍ പങ്കടുക്കുന്നത്. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും 2014 ജനുവരി മൂന്നിന് ചെരുമ്പ രിഫാഇയ്യ നഗറില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് കൈമാറും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Social networks, Milad-e-Shereef, Natives, Whats App Group, Cherumbha, Kalikkoottukar, Milad e Shereef celebration in Whats App Group.
Advertisement: