വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു; കത്രിക ഹൃദയത്തില്‍ കൊണ്ടത് മരണകാരണം
Aug 13, 2018, 21:46 IST
കുമ്പള: (www.kasargodvartha.com 13.08.2018) ബന്തിയോട് മുട്ടത്തെ മഖ്ദൂമിയ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥി മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16)കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. കത്രിക ഹൃദയത്തില്‍ കൊണ്ടതാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
നെഞ്ച് തുളഞ്ഞ് 2.5 സെന്റീമീറ്റര്‍വരെ ഹൃദയത്തിലേക്ക് മുറിവേറ്റിരുന്നു. കത്രിക പോലുള്ള കൂര്‍ത്ത ലോഹം കൊണ്ടാണ് മുറിവുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് മദ്രസ്സയില്‍ പേപ്പര്‍ കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലിയില്‍ സഹപാഠി കത്രിക കൊണ്ട് മിദ് ലാജിനെ കുത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മിദ് ലാജ് മരണപ്പെട്ടിരുന്നു. സഹപാഠിയെ പോലീസ് ജുവനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു.
Related News:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumba, Student, Murder, News, Kasaragod, Student's murder, Midlaj's death: Postmortem report out
< !- START disable copy paste -->
Keywords: Kumba, Student, Murder, News, Kasaragod, Student's murder, Midlaj's death: Postmortem report out
< !- START disable copy paste -->