ശബരിമല ദര്‍ശനത്തിനിടെ കാണാതായ മധ്യവയസ്‌കനെ ഇനിയും കണ്ടെത്തിയില്ല
Jan 13, 2018, 11:08 IST
കാസര്‍കോട്:(www.kasargodvartha.com 13.01.2018) ശബരിമല ദര്‍ശനത്തിനിടെ കാണാതായ മധ്യവയസ്‌കനെ ഇനിയും കണ്ടെത്തിയില്ല. ഉദിനൂര്‍ കിനാത്തിലെ പി.പി. അനില്‍ കുമാറിനെയാണ് (കുഞ്ഞനിയന്‍- 45) ശബരിമല ദര്‍ശനത്തിനിടെ കാണാതായത്. ജനുവരി എട്ടിന് സന്നിധാനത്ത് വെച്ചാണ് അനില്‍ കുമാറിനെ കാണാതായത്. പിന്നീട് ബന്ധുക്കളും മറ്റും സന്നിധാനത്തും പരിസരങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്ന് ചന്തേര പോലീസിലും സന്നിധാനത്തും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി എഴിനാണ് ബന്ധുവിനൊപ്പം അനില്‍ കുമാര്‍ ശബരിമല ദര്‍ശനത്തിന് പോയത്. ഒപ്പമുണ്ടായിരുന്ന ആള്‍ നെയ്യഭിഷേകം നടത്താനുള്ള ടിക്കറ്റ് എടുക്കാന്‍ പോയതായിരുന്നു. തിരിച്ചുവരുമ്പോള്‍ അനില്‍ കുമാറിനെ കാണാനില്ലായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, News, Missing, Middle age man, Police, Complaint, Family, Ticket, Middle aged man goes missing from Shabarimala < !- START disable copy paste -->