ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ ബൈക്ക് തള്ളിയിട്ട് മര്‍ദിച്ച മധ്യവയസ്‌കനെ കോടതി ശിക്ഷിച്ചു
Sep 15, 2018, 22:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2018) ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ ബൈക്ക് തള്ളിയിട്ട് മര്‍ദിച്ച മധ്യവയസ്‌കനെ കോടതി ശിക്ഷിച്ചു. പിലിക്കോട് മാണിയാട്ടെ കെ രവീന്ദ്രനെയാ(53)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 1500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. പിലിക്കോട്ടെ കുഞ്ഞിക്കണ്ണന്റെ മകന്‍ പി വി ശ്രീജിത്തിന്റെ ബൈക്കാണ് രവീന്ദ്രന്‍ തള്ളിയിട്ട് നശിപ്പിച്ചത്.
2018 ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം. ശ്രീജിത്തിന്റെ ഉടമസ്ഥതയില്‍ കാലിക്കടവില്‍ പ്രവര്‍ത്തിക്കുന്ന എസ് ആന്‍ഡ് എസ് ഡ്രൈവിംഗ് സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് തള്ളിയിടുകയും ഇതിനെതിരെ ചോദിക്കാന്‍ ചെന്ന ശ്രീജിത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ ചന്തേര പോലീസ് രവീന്ദ്രന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Court, Kasaragod, News, Middle age man fined by court for assaulting case