ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
Jul 6, 2019, 16:23 IST
ഉപ്പള: (www.kasargodvartha.com 06.07.2019) ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മണ്ണംകുഴിലെ അബ്ദുര്‍ റഹ് മാന്‍ നടുവളപ്പ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മകള്‍ അസ്‌റീനയെ കോളജിലേക്ക് ബസ് കയറ്റി അയക്കാന്‍ വേണ്ടി സോങ്കാലിലേക്ക് നടന്നു പോകുന്നതിനിടെഅമിത വേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അബ്ദുര്‍ റഹ് മാനും അസ്‌റീനയും റോഡിലേക്ക് തെറിച്ചു വീഴുകയും അബ്ദുര്‍ റഹ് മാന് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെട്ടു.
ഏക മകളായ അസ്‌റീന അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: ഖദീജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uppala, news, Kerala, kasaragod, Bike, hospital, Treatment, Death, Injured, Middle age man dies in hospital after accident