city-gold-ad-for-blogger

എം.ഐ.സി സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: (www.kasargodvartha.com 22.09.2014) ഉത്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതവും മാതൃകാപരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മത വിദ്യാഭ്യാസവും ഭൗതിക വിദ്യയും സമന്വയിപ്പിച്ചുള്ള നൂതന വിജ്ഞാന രീതികള്‍ സമൂഹ നന്മക്കും നാടിന്റെ വികസനത്തിനും ബലമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ എം.ഐ.സി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്്മദ് മൗലവി അധ്യക്ഷത വഹിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്്മാന്‍ മൗലവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് എം.എസ്്് മദനി തങ്ങള്‍ പൊവ്വല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. മൊയ്തീന്‍ കുട്ടി ഹാജി, എം.സി ഖമറുദ്ദീന്‍, കെ.കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ടി.ഡി അഹ്മദ് ഹാജി, ഖാസി മുഹമ്മദ് ആലംപാടി, റശീദ് ഹാജി കല്ലിങ്കാല്‍, മൊയ്തു നിസാമി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് പൈപാന്‍, ടി.ഡി അബ്ദുര്‍ റഹ്്മാന്‍ ഹാജി, അഡ്വ. സി.എന്‍ ഇബ്രാഹിം, ജലീല്‍ കടവത്ത്, സി.എച്ച് അബ്ദുല്ലകുഞ്ഞി ഹാജി, അബ്ബാസ് കുന്നില്‍, കെ.ബി.എം ശെരീഫ് കാപ്പില്‍, മിലിട്ടറി അഹ്്മദ്്് ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, എം.പി മുഹമ്മദ് ഫൈസി, ടി.ഡി കബീര്‍, സത്യനാഥന്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.ഐ.സി സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു

Keywords : Kasaragod, MIC, College, Building, Inauguration, Minister, Kerala, Chattanchal, MIC English Medium School, PK Abdurabb. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia