എം.ഐ.സി ഇഗ്‌നൈറ്റ് 13: കലാ മത്സര സംഗമത്തിന് തുടക്കമായി
Feb 22, 2013, 19:47 IST
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്‌നൈറ്റ് 13 പരിപാടിക്ക് ചട്ടഞ്ചാല്‍ എം.ഐ.സി ക്യാമ്പസില്‍ തുടക്കമായി. തിങ്കളാഴ്ച്ച പൊതുസമ്മേളനത്തോടെ കലാമത്സര പരിപാടികള്‍ സമാപിക്കും.സൂപ്പര്‍ സീനിയര്‍,സീനിയര്‍,ജൂനിയര്‍,സബ്ജൂനിയര്‍,കിഡ്ഡീസ് എന്നീ വിഭാഗങ്ങളിലായി വിത്യസ്തതയാര്‍ന്ന സ്റ്റേജ്,സ്റ്റേജേതര ഇനങ്ങളില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ അഫിയേറ്റഡ് കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രൈമറി,സെക്കണ്ടറി,സീനിയര്‍ സെക്കണ്ടറി,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നു.
ഇഗ്‌നൈറ്റ് 13 കലാമത്സര പരിപാടി ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യാക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ മുഖ്യതിഥിയായിരുന്നു. കെ മൊയ്തീന്‍ കുട്ടി ഹാജി ഉപഹാര സമര്‍പ്പണം നടത്തി.
എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍, മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, കെ പി കെ തങ്ങള്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, എം എസ് മദനി തങ്ങള്‍ മാസ്തിക്കുണ്ട്, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ടി ഡി കുഞ്ഞിമാഹിന്‍ ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, എം പി മുഹമ്മദ് ഫൈസി ചേരൂര്‍, ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി ചട്ടഞ്ചാല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, സി എച്ച് അബ്ദുല്ലകുഞ്ഞി ചെറുകോട്, അഡ്വ.സി എന്‍ ഇബ്രാഹീം, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ നദ്‌വി മാണിമൂല, നെക്കര അബൂബക്കര്‍ ഹാജി, ശാഫി ഹാജി ബേക്കല്‍, ജലീല്‍ കടവത്ത്, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുര്‍ റഹ്മാന്‍ ഹാജി തെക്കുപുറം, സി ബി ബാവ ഹാജി, ലത്തീഫ് ഹാജി ബാഡൂര്‍, പ്രൊഫ.സത്യനാഥ്, ചാക്കോ മാസ്റ്റര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍,സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട്, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: MIC, Ignite 13, Festival, Chattanchal, Start, Kasaragod, Kerala, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Collector, Mohammed Sageer.