city-gold-ad-for-blogger

എം ഐ സി പ്രചരണസമ്മേളനം ഏപ്രില്‍ 14ന് ഉദുമപടിഞ്ഞാറില്‍

എം ഐ സി പ്രചരണസമ്മേളനം ഏപ്രില്‍ 14ന് ഉദുമപടിഞ്ഞാറില്‍
ഉദുമപടിഞ്ഞാര്‍: ഏപ്രില്‍ 20, 21, 22 തിയ്യതികളില്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ നടക്കുന്ന എം ഐ സി 19-ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി  പ്രചരണ റാലിയും പൊതു സമ്മേളനവും ഏപ്രില്‍ 14 ശനി വൈകുന്നേരം 4.30ന് ഉദുമ പടിഞ്ഞാറില്‍ വെച്ച് നടക്കും.

അസര്‍ നമസ്കാരാനന്തരം ഉദുമ ടൌണ്‍ പള്ളി പരിസരത്ത് നിന്ന് വിളമ്പര റാലിയും മഗ്രിബ് നമസ്കാരനാന്തരം ഉദുമ പടിഞ്ഞാര്‍ ബദര്‍ മസ്ജിദ് പരിസരത്ത് സി എം ഉസ്താദ് നഗറില്‍ പൊതു സമ്മേളനവും നടക്കും. എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി മാനേജര്‍ കെ കെ അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍  എം ഐ സി ജനറല്‍ സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല മുഖ്യ കാര്യദര്‍ശിയുമായ ശൈഖുനാ യു എം അബ്ദുല്‍ റഹ്മാന്‍ മൌലവി ഉദ്ഘാടനം ചെയ്യും.

ശൈഖുനാ ത്വാഖ അഹ്മദ് മൌലവി പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിക്കും. പ്രചരണ സമ്മേളനത്തിന്റെ സ്വാഗത സംഘ ഭാരവാഹികളായി  കെ കെ അബ്ദുല്ല ഹാജി ഖത്തര്‍(ചെയര്‍മാന്‍) സിറാജ് പടിഞ്ഞാര്‍(വൈ:ചെയര്‍മാന്‍) ടി വി അബ്ദുല്ല കുഞ്ഞി ഹാജി (ജന: കണ്‍വീണര്‍), സി എം ശാഹിദ്(ജോ: കണ്‍വീണര്‍), കമാലുദ്ധീന്‍ ഹാജി (ട്രഷറര്‍), ബീഡി അബ്ദുല്‍ റഹ്മാന്‍, ഇസ്മയില്‍ ഹാജി, പി എ റംസാന്‍, നാസര്‍ ഹാജി നാലപ്പാട്, സി എം ശാഫി ഹാജി എന്നിവരെ മെമ്പര്‍മാരായും തെരഞ്ഞെടുത്തു. യോഗത്തില്‍ സ്ഥാപന അഡ്മിനിസ്ട്രേറ്റര്‍ പി വി അബ്ദുല്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ ഹുദവി സ്വഗതം പറഞ്ഞു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം ഉദുമ ടൌണിലും ഉദുമപടിഞ്ഞാറിലും സ്ഥാപന കാമ്പസിലും സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

Keywords: MIC, Uduma, Conference, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia