city-gold-ad-for-blogger

എം ജി റോഡ് തകര്‍ച്ച: വ്യാപാരികളും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കുക: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 11.07.2016) ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ ട്രാഫിക്ക് സര്‍ക്കിള്‍ വരെ രാത്രിയില്‍ നടത്തിയ ടാറിംഗ് മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇളകുകയും ജൂണ്‍ മാസം ആരംഭിച്ചതോടെ റോഡിലെ ടാറിംഗ് മഴ വെള്ളത്തില്‍ ഒലിച്ചു പോകുകയും പൊതു ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മാറിയിരിക്കുകയാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

റോഡ് ഉണങ്ങിയാല്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ പൊടിപടലം കാരണം തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. റോഡില്‍ നിന്നും ഇളകി കിടക്കുന്ന കല്ലുകള്‍ കാരണം ബൈക്കുകള്‍ക്ക് നിയന്ത്രണം കിട്ടാതെ മറിഞ്ഞ് വീണ് നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായിട്ടുണ്ട്.

മെക്കാഡാമിന് സമാനമായ ടാറിംഗിന് മുകളില്‍ അനാവശ്യമായി ഭീമമായ തുക മുടക്കി ടാറിംഗ് രാത്രി കാലത്ത് നടത്തുമ്പോള്‍ തന്നെ പരാതികള്‍ ഉണ്ടായെങ്കിലും അതൊന്നും വക വെക്കാതെയാണ് ജോലി പൂര്‍ത്തിയാക്കിയത്. അടിയന്തിരമായി റോഡ് പൂര്‍വ സ്ഥിതിയില്‍ ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം നഗരത്തിലെ കടകളടച്ച് ഹര്‍ത്താല്‍ ഉള്‍പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ സംഘടന നിര്‍ബന്ധിതരായിത്തീരുമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു.

എം ജി റോഡ് തകര്‍ച്ച: വ്യാപാരികളും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കുക: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Keywords : Road-damage, Natives, Kasaragod, Merchant-Association, MG road: Merchants association demands re tarring. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia