city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം ജി റോഡിന്റെ തകര്‍ച്ച: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ കണ്ടു

കാസര്‍കോട്: (www.kasargodvartha.com 21/09/2016) തകര്‍ന്നു കിടക്കുന്ന എം ജി റോഡ് അടക്കം നഗരത്തിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തിരുവനന്തപുരത്ത് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ കണ്ടു. കാസര്‍കോട് - നുള്ളിപ്പാടി പൊതുമരാമത്ത് റോഡിന്റെ (എം ജി റോഡ്) അവസ്ഥ വളരെ ശോചനീയമാണെന്നും 1.20 കിലോ മീറ്റര്‍ നീളമുള്ള എംജി റോഡ് കോണ്‍ക്രീറ്റ് ചെയ്ത 200 മീറ്റര്‍ ഒഴികെ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

ആറു മാസം മുമ്പ് മെക്കാഡാം ടാര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ പ്രവര്‍ത്തികളൊന്നും നടന്നില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചെയ്ത അറ്റകുറ്റ പണികള്‍ മഴക്കാലം തുടങ്ങിയതോടു കൂടി വീണ്ടും തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഡ്രൈനേജും ഫുട്പാത്തും കാലപ്പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പ്രവൃത്തി പൂര്‍ത്തിയായാല്‍ എം ജി റോഡില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ വാഹന ഗതാഗത തിരക്ക് അനുഭവപ്പെടും. ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുക പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലായിരിക്കും. ഈ ജംഗ്ഷന്‍ അഭിവൃദ്ധിപ്പെടുത്തണം. മഴക്കാലത്ത് വലിയ വെള്ളക്കെട്ടുണ്ടാകുന്ന ജംഗ്ഷനില്‍ മതിയായ ഡ്രൈനേജ് സൗകര്യം ഏര്‍പെടുത്തി കോണ്‍ക്രീറ്റോ ഇന്റര്‍ ലോക്കോ ചെയ്യണം. ജംഗ്ഷനില്‍ കെ എസ് ടി പി അധികൃതര്‍ കുറുകെ വലിയ പൈപ്പ് സ്ഥാപിച്ച് ഡ്രൈനേജ് സൗകര്യം ഉണ്ടാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ആഴ്ചകള്‍ക്ക് മുമ്പ് പൊതുമരാമത്ത് സെക്രട്ടറി കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ നേരിട്ട് കണ്ടിരുന്നു. നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജംഗ്ഷന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പെടുത്തേണ്ട ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനും ജനറല്‍ ആശുപത്രിക്കും ഇടയിലുള്ള സ്ഥലം മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നു.

ബസ് സ്റ്റാന്‍ഡിനകത്ത് പ്രത്യേകം സ്ഥലമില്ലാത്തത് കൊണ്ട് ധാരാളം പേര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നത് ഇവിടെയാണ്. നിലവിലുള്ള റോഡിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ഫുട്പാത്തുകള്‍ ടൈല്‍സ് പാകി നവീകരിച്ച് ഡ്രൈനേജ് സൗകര്യം വിപുലീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

എം ജി റോഡിന്റെ തകര്‍ച്ച: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ കണ്ടു

Keywords : Road, N.A.Nellikunnu, MLA, Road-damage, Kasaragod, Development project, MG Road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia