city-gold-ad-for-blogger

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി ചന്ദ്രിക ഡയറക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 17.10.2014) മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയെ ചന്ദ്രിക ഡയറക്ടറായി തിരഞ്ഞെടുക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ വെച്ചാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഇന്ത്യയിലും വിദേശത്തുമായി പരന്ന് കിടക്കുന്ന മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ ബിസിനസ് രംഗത്ത് ശ്രദ്ധേയനായ മെട്രോ മുഹമ്മദ് ഹാജി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്.

കോയമ്പത്തൂര്‍ കാരുണ്യ ബ്ലെഡ് ഡോണേഴ്‌സ് അസോസിയേഷന്റെ കാരുണ്യ ദര്‍ശന്‍ പുരസ്‌കാരം, മഹാരാഷ്ട്ര മുളുന്ത് അസോസിയേഷന്റെ സമാജ് രത്‌ന പുരസ്‌കാരം, ശിഹാബ് തങ്ങള്‍ ഗ്ലോബല്‍ നെറ്റ്‌സോണ്‍ അവാര്‍ഡ്, പ്രവാസി രത്‌ന പുരസ്‌കാരം, തിരുവനന്തപുരം സൗഹൃദയ വേദിയുടെ എന്‍.ആര്‍.ഐ ബിസിനസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും മെട്രോ മുഹമ്മദ് ഹാജിയെ തേടിയെത്തിയിരുന്നു.

ഇതിനിടയിലാണ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറായി മെട്രോ മുഹമ്മദ് ഹാജി നിയമിക്കാന്‍ തീരുമാനമായത്. ഇകോണമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡും മെട്രോ മുഹമ്മദ് ഹാജിക്ക് ലഭിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി ചന്ദ്രിക ഡയറക്ടര്‍


Keywords : Muslim-league, Kerala, Kasaragod, News, Chandrika News Paper, Metro Muhammed Haji. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia