മെട്രോ മുഹമ്മദ് ഹാജി എസ് വൈ എസ് സംസ്ഥാന ട്രഷറര്‍
Oct 9, 2017, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2017)എസ് വൈ എസ് സംസ്ഥാന ട്രഷററായി മെട്രോ മുഹമ്മദ് ഹാജിയെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മെട്രോ മുഹമ്മദ് ഹാജിയെ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തത്. സംസ്ഥാന ട്രഷററായിരുന്ന ഹാജി കെ മമ്മദ് ഫൈസിയുടെ നിര്യാണത്തെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
നേരത്തേ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജി നിലവില്‍ മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, എസ് വൈ എസ്, എസ് എം എഫ് ജില്ലാ ട്രഷററും കൂടിയാണ്. സുപ്രഭാതം ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും സംഘടനാ രംഗത്ത് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നുണ്ട്. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായ മെട്രോ കാല്‍ നൂറ്റാണ്ടായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടാണ്. ജീവകാരുണ്യ മത സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ദി ജില്ലയിലെ സംഘടന പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SYS, News, Treasurer, Metro Muhammad Haji, Metro Mohammed Haji elected as SYS state Treasurer, Kasragod.