city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ബ്ലൂ വളന്റിയേഴ്‌സ് മാര്‍ച്ചും യുവജന സമ്മേളനവും ജനുവരി 12 ന്

കാസര്‍കോട്: (www.kasargodvartha.com 09.01.2017) ദേശീയ യുവജന ദിനമായ ജനുവരി 12 ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യുവജന വിഭാഗമായ മര്‍ച്ചന്റസ് യൂത്ത് വിംഗ് യൂത്ത് മീറ്റ് 2017 ബ്ലൂ വളന്റിയേഴ്‌സ് മാര്‍ച്ചും യുവജന സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് നുള്ളിപ്പാടിയില്‍ നിന്ന് ബ്ലു വളന്റിയേഴ്‌സ് മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഫ്‌ളാഗ് ഓഫ് ചെയ്യും.

4 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന യുവജന സംഗമം യൂത്ത്മീറ്റ് 2017 യൂത്ത് വിംഗ് സംസ്ഥാന രക്ഷാധികാരിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പി എ എം ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ബ്ലൂ വളന്റിയേഴ്‌സ് മാര്‍ച്ചും യുവജന സമ്മേളനവും ജനുവരി 12 ന്

2016 ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് അബൂബക്കര്‍ സേഫ്‌ലൈന്‍ കുറ്റിക്കോലിന് കാസര്‍കോട് ജില്ലാ കളക്ടര്‍ ജീവന്‍ബാബു നല്‍കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ആശംസാ പ്രസംഗം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ മണികണ്ഠന്‍, സംഘാടകസമിതി ചെയര്‍മാന്‍ ടി എ അന്‍വര്‍സാദത്ത്, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Merchant, Nullippady, Flag-off, Municipal Conference Hall, Inauguration, Youth Meet, Business Achievement Award, Collector, Merchants youth wing blue volontiers march on january 12.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia