അന്യായമായി കടപരിശോധനയ്‌ക്കെതിരെ സമരം ശക്തമാക്കും: വ്യാപാരികള്‍
Feb 26, 2015, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2015) അന്യായമായ കടപരിശോധനയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ഏര്‍പെടുത്തിയ ടി.ഒ.ടി. (ടേണ്‍ ഓവര്‍ ടാക്‌സ്) വസ്ത്ര വിപണന രംഗത്ത് നടപ്പാക്കിയിരുന്നു. വാറ്റ് നികുതിക്ക് പുറമെയാണ് ഈ നികുതി വ്യവസ്ഥയെന്നും വ്യാപാരികള്‍ ആരോപിച്ചു.
ലാഭത്തിലായാലും നഷ്ടത്തിലായാലും വ്യാപാരം ചെയ്താല്‍ വര്‍ഷം ഒരുകോടി രൂപ വിറ്റുവരവുള്ള വ്യാപാരികള്‍ നികുതി നല്‍കേണ്ടിവരും. കേരളത്തിലെ 60,000 വ്യാപാരികളെ ഇത് ബാധിക്കുന്നുണ്ട്. സര്‍ക്കാറുമായി ഈ നികുതിയെകുറിച്ച് ചര്‍ച്ചചെയ്യുകയും നികുതി നിര്‍ദേശം പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതുമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ഒരു ശതമാനമായി കുറയ്ക്കുകയോ വിറ്റുവരവ് പരിധി അഞ്ച് കോടിയായി പുനക്രമീകരിക്കുകയോ ചെയ്യാമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഇത് നടപ്പാക്കിയിട്ടില്ല.
കണക്കുകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ജപ്തിനടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍മാത്രം 20 വ്യാപാരികള്‍ക്ക് ആര്‍.ആര്‍. നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് വ്യാപാരിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. കാഞ്ഞങ്ങാട്ട് കട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത് ഇതിന്റെ ഭാഗമാണ്. ഉപഭോഗക്താക്കളില്‍നിന്നും പിരിക്കരുത് എന്ന വ്യക്തമായ നിര്‍ദേശത്തോടെയാണ് ഈ നികുതി നടപ്പിലാക്കിയത്. ബില്‍ കൊടുക്കാതെ കച്ചവടം നടത്തുന്നവര്‍ക്ക് നികുതി ബാധകമല്ല. അനധികൃത പ്രദര്‍ശന വില്‍പനയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെല്ലാം ഇതില്‍നിന്നും രക്ഷപ്പെടുകയാണ്.
കഴിഞ്ഞ മാസം വരെ നീട്ടിവെച്ച ടേണ്‍ ഓവര്‍ ടാക്‌സ് അടിയന്തിരമായി റിക്കവറിയിലൂടെ പിരിച്ചെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ടെക്‌സ്റ്റൈല്‍സ് ഡീലേര്‍സ് അസോസിയേഷനും ശക്തമായ പ്രക്ഷോഭം നടത്തും. അടുത്ത ബജറ്റ് വരെ കടപരിശോധന നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കിയുള്ള കടപരിശോധനയ്ക്ക് എതിരല്ലെന്നും വ്യാപാരി നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. ജോസ് തയ്യില്‍, ട്രഷറര്‍ മാഹിന്‍ കോളിക്കര, ടെക്‌സ്‌റ്റൈല്‍സ് ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജി, ജനറല്‍ സെക്രട്ടറി കെ.കെ. സജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Merchant-association, Press meet, Kasaragod, Kerala, KVVES, Protest, Raid, Merchants to protest against illegal shop inspection.