മര്‍ച്ചന്റ്‌സ് യൂണിറ്റ് ഓഫീസിന് മുന്നില്‍ വ്യാപാരിയുടെ വായമൂടിക്കെട്ടി പ്രതിഷേധം
May 13, 2015, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 13/05/2015) കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂണിറ്റ് ഓഫീസിന് മുന്നില്‍ വായമൂടി കെട്ടി വ്യാപാരി പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാരിയുമായ ബദറുദ്ദീന്‍ ശീതളാണ് ചൊവ്വാഴ്ച രാത്രി പ്ലകാര്‍ഡുമായി പ്രതിഷേധിച്ചത്.
രാത്രി എട്ടുമണിയോടെ യൂണിറ്റ് എക്‌സിക്യൂട്ടീവ് യോഗം തുടങ്ങുന്നതിന് മുമ്പാണ് സംഭവം. യൂണിറ്റ് കമ്മിറ്റിയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക, ബൈലോ ചോദിച്ച മെമ്പര്‍മാര്‍ക്കുളള ന്യായമായ അവകാശം നിഷേധിച്ച പ്രസിഡണ്ട് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സമരം നടത്തിയത്.

Keywords : Kasaragod, Kerala, Merchant, Protest, Badarudheen Sheethal.