മര്‍ച്ചന്റ്‌സ് നേവി യുത്ത് വിംഗ് യൂണിറ്ററി ദിനാചരണം നവംബര്‍ ആറിന്
Oct 25, 2016, 11:04 IST
ഉദുമ: (www.kasargodvartha.com 25.10.2016) ജില്ലയിലെ കപ്പല്‍ ജീവനക്കാരുടെ യുവജന സംഘടനയായ മര്‍ച്ചന്റ്‌സ് നേവി യൂത്ത് വിംഗ് യൂണിറ്ററി ദിനാചരണം നവംബര്‍ ആറിന് ആഘോഷിക്കും. അതിന്റെ ഭാഗമായി മുതിയക്കാല്‍ ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോംപൗണ്ടില്‍ ലക്ഷ്മി തരു, വേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കും. കപ്പലോട്ടക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്നതോടൊപ്പം നിര്‍ധനരെ സഹായിക്കും.
വൃത്തിഹീനമായിരിക്കുന്ന റോഡുവക്കുകള്‍ വൃത്തിയാക്കാനും പരിസ്ഥിതി ശുചീകരണത്തിനും പ്രാധാന്യം നല്‍കാന്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കാനും സമിതി അലോചിച്ചുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രതീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. നൂസി എക്‌സിക്്യുട്ടിവ് മെമ്പര്‍ സന്തോഷ് ഞെക്ലി, രാജന്‍ പാക്യാര, വിനോദ് പി എ എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രന്‍ മുതിയക്കാല്‍ സ്വാഗതം പറഞ്ഞു.
Keywords: kasaragod, Merchant-navy, Celebration, Anniversary, Seamen, Uduma, Anniversary, Education awards, Clean, Merchants Navy Youth Wing.