കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചവരെ വ്യാപാരി ഹര്‍ത്താല്‍
Jan 7, 2016, 22:45 IST
കാസര്‍കോട്: (www.kasargodvartha.com 07/01/2016) ചിറ്റാരിക്കാലില്‍ ചുമട്ട് തൊഴിലാളികളുമായുണ്ടായ പ്രശ്‌നത്തിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം ജോസ് തയ്യിലിനെ അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ജില്ലയില്‍ വ്യാപാരി ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. സംഘര്‍ഷമുണ്ടായ ചിറ്റാരിക്കാലില്‍ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണി വരെയായിരിക്കും.
വ്യാഴാഴ്ചയാണ് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ടി.എം ജോസ് തയ്യിലിനെ ചിലര്‍ കയ്യേറ്റം ചെയ്തത്. കൂടെയുണ്ടായിരുന്ന പരപ്പയിലെ വ്യാപാരികളായ സി.എച്ച്. മുഹമ്മദുകുഞ്ഞി, പ്രമോദ് എന്നിവര്‍ക്കും മര്‍ദനമേറ്റിരുന്നു.

Keywords : Kasaragod, Chittarikkal, Harthal, Merchant, Assault, TM Jose Thayyil.