വ്യാപാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ മൊഴിയെടുത്തു
Sep 13, 2017, 20:02 IST
നീലേശ്വരം: (www.kasargodvartha.com 13.09.2017) നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിനു കീഴിലെ ചമയം ഫൂട്വേര്‍ ഉടമ മടിക്കൈ മേക്കാട്ടെ അരീക്കര വീട്ടില്‍ നാരായണന്റെ(26) മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. മരണത്തില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ശശി, കണ്‍വീനര്‍ ഗംഗാധരന്‍, വൈസ് ചെയര്‍മാന്‍ പ്രമോദ് എന്നിവരില്‍ നിന്നുമാണ് പോലീസ് മൊഴിയെടുത്തത്.
2016 മെയ് 23നാണ് നാരായണനെ വീട്ടു മുറ്റത്തെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അന്നു തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും പോലീസില്‍ ഗൗരവത്തിലെടുത്തില്ല. അയല്‍വാസികളാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് നീലേശ്വരത്തെ ചമയം ഫാന്‍സി ഉടമയും സഹോദരനുമായ ഗംഗാധരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ യാതൊരുവിധ അന്വേഷണവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ആക്ഷന്‍ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. നാരായണന്‍ വര്‍ഷങ്ങളോളം താമസിച്ചതും കിടന്നുറങ്ങിയതും അയല്‍വാസിയുടെ വീട്ടിലായിരുന്നു. ഇതിനിടയില്‍ 2013ല്‍ വാഴുന്നോറൊടിയിലെ ഒരു യുവതിയുമായി നാരായണന്റെ വിവാഹം നിശ്ചയിക്കുകയും മോതിരമാറ്റം നടത്തുകയും ചെയ്തിരുന്നു.
ഇതിനുശേഷം നാരായണന്‍ അയല്‍വാസിയായ കുടുംബവുമായി അകന്നു തുടങ്ങി. ഈ വീട്ടിലെ ഒരംഗം ഫേസ്ബുക്കിലൂടെ നാരായണന്റെ പ്രതിശ്രുത വധുവുമായി ചാറ്റിങ്ങ് നടത്തി നാരായണനെ കുറിച്ച് അപവാദം പ്രചരിപ്പിച്ചതായും ഇതിനിടയില്‍ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തതായും പരാതിയുണ്ട്. പിന്നീട് അധികം വൈകാതെ പെണ്‍കുട്ടി മറ്റൊരു യുവാവിനെ വിവാഹം ചെയ്തതോടെ നാരായണന്‍ മാനസികമായി തകര്‍ന്നു. നാരായണന്‍ തങ്ങളുടെ വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്നുവെന്ന അയല്‍വാസിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് അന്വേഷണത്തിന് വരികയും അയല്‍വാസിയുടെ വീട്ടില്‍ വെച്ച് നാരായണനെ മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ഇനി ശല്യപ്പെടുത്തില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തുവെന്നും ഗംഗാധരന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Action Committee, Death, Merchant's death; Action committee members questioned