city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാ­പാ­രി­ക­ളു­ടെ സ­മ­ര­ത്തില്‍ ജില്ല നി­ശ്ചി­ല­മാ­യി

വ്യാ­പാ­രി­ക­ളു­ടെ സ­മ­ര­ത്തില്‍ ജില്ല നി­ശ്ചി­ല­മാ­യി
കാസര്‍­കോട്: ഭ­ക്ഷ്യ സുര­ക്ഷാ നി­യ­മ­ത്തി­ലെ അ­പാ­ക­ത­കള്‍ പ­രി­ഹ­രി­ക്കു­ക, ചെ­റുകി­ട വ്യാ­പാ­ര മേ­ഖ­ല കു­ത്ത­ക­കള്‍­ക്ക് തു­റന്നു­കൊ­ടു­ക്കാ­നു­ള്ള തീ­രു­മാ­നം റ­ദ്ദാ­ക്കു­ക തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ച് വ്യാ­പാ­രി വ്യ­വ­സാ­യി ഏ­കോ­പ­ന സ­മി­തി സംസ്ഥാ­ന വ്യാ­പ­ക­മാ­യി ന­ട­ത്തു­ന്ന ക­ട­യ­ട­പ്പ് സ­മ­ര­ത്തില്‍ കാസര്‍­കോ­ട് ജില്ല­യും നി­ശ്ച­ല­മായി.

ഹര്‍­ത്താല്‍ ആ­ച­രി­ച്ച വ്യാ­പാ­രി­കള്‍ കാസര്‍­കോ­ട് ക­ള­ക്ട­റേ­റ്റി­ലേ­ക്ക് മാര്‍­ചും ധര്‍­ണയും ന­ടത്തി. രാ­വി­ലെ 10.30മ­ണി­യോ­ടെ കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ളേജ് പ­രി­സ­ര­ത്തു­നി­ന്നു­മാ­ണ് മാര്‍­ച് ആ­രം­ഭി­ച്ച­ത്. ക­ള­ക്ട­റേ­റ്റി­ന് മു­ന്നില്‍ മാര്‍ച് പോ­ലീ­സ് ത­ടഞ്ഞു.

തു­ടര്‍­ന്ന് ന­ട­ന്ന ധര്‍­ണ ജില്ലാ പ്ര­സിഡന്റ് കെ. അഹ്മ­ദ് ശ­രീ­ഫ് ഉ­ദ്­ഘാട­നം ചെ­യ്തു. വൈ­സ് പ്ര­സിഡന്റ് കെ.വി. ല­ക്ഷ്­മ­ണന്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ട്ര­ഷ­റര്‍ എന്‍.എം. സു­ബൈര്‍ സ്വാഗ­തം പ­റഞ്ഞു. ടി.എം. ജോ­സ് ത­യ്യില്‍, സ­ത്യന്‍ ഉപ്പ­ള, അ­ബ്ദുല്‍ കരീം കോ­ളി­യാട്, ബി. അ­ബ്ദുര്‍ റ­ഹ്മാന്‍, കെ.വി. ബാ­ല­കൃ­ഷ്ണന്‍, ടി.എ. ജോ­സ­ഫ്, ടി.എച്ച്. ശം­സു­ദ്ദീന്‍, സി.എ. പീറ്റര്‍, തോമ­സ് കാ­നാ­ട്ട്, കെ.എ. മു­ഹമ്മ­ദ് റ­ഫീഖ്, ശ­ങ്ക­ര നാ­രാ­യ­ണമ­യ്യ, കെ.എ. സജി, സാ­ദി­ഖ് ഷ­മ്മ, ടി.എ. അ­ബ്ദുര്‍ റ­ഹ്മാന്‍, അ­ശോ­കന്‍ പൊ­യ്‌­നാച്ചി, സ­തീ­ശ് അട­പ്പ, കെ.വി. കൃ­ഷ്­ണ­പ്ര­സാദ്, എം.പി. ജോ­സഫ്, ടി. ഹസന്‍, മാ­ഹിന്‍ കോ­ളിക്ക­ര, അന്‍­വര്‍ സാ­ദാത്ത്, അ­ഷ്‌റ­ഫ് നാ­ല­ത്ത­ടു­ക്ക, സു­ന­ന്ദ കു­ഞ്ഞി­കൃ­ഷ്­ണന്‍ തു­ട­ങ്ങി­യ­വര്‍ സം­സാ­രി­ച്ചു.

പുതി­യ സേ­ഫ് ഫു­ഡ് സ്റ്റാന്‍­ഡേര്‍­ഡ് ആ­ക്ട് വ്യാ­പാ­രി­കു­ളു­ടെ ശു­ചി­ത്വ­പൂര്‍­ണമാ­യ ന­ട­ത്തി­പ്പി­നു­വേ­ണ്ടി­യാ­ണ് ഉ­ണ്ടാ­ക്കി­യി­ട്ടു­ള്ള­തെ­ന്ന് വ്യാ­പാ­രി­കള്‍ പ­റ­യുന്നു. ആദ്യം പരി­ശോ­ധ­ന നട­ത്തി ഉ­പ­ദേ­ശം നല്‍­കു­കയും പി­ന്നീ­ട് കേ­സെ­ടു­ക്കു­ക­യു­മാ­ണ് ചെ­യ്യേ­ണ്ട­ത്. ഇ­ത് ന­ട­പ്പി­ലാ­ക്കു­ന്ന­തി­ന് ഉ­ദ്യോ­ഗ­സ്ഥ നി­യ­മനം­പോലും പൂര്‍­ത്തി­യാ­യി­ട്ടില്ല. ഫോ­റം കൊ­ടു­ക്കാ­നോ ച­ലാന്‍ കൊ­ടുക്കാനോ ര­സീത് കൊ­ടുക്കാനോ സര്‍­ക്കാര്‍ സം­വി­ധാ­നം ഏര്‍­പെ­ടു­ത്തി­യി­ട്ടില്ല.

കേ­ര­ള­ത്തിലെ മു­ഴു­വന്‍ ഭ­ക്ഷ്യ വ്യാപാ­ര സ്ഥാ­പ­ന­ങ്ങളും വൃ­ത്തി­ഹീ­ന­മാ­ണെ­ന്ന് തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന രീ­തി­യില്‍ ഉ­ദ്യോ­ഗ­സ്ഥര്‍ പ­ബ്ലി­സി­റ്റി­ക്ക് വേ­ണ്ടി മാ­ധ്യ­മ­ങ്ങള്‍­ക്ക് വാര്‍­ത്ത നല്‍­കു­ക­യാ­ണ് ചെ­യ്യു­ന്നത്. ലൈ­സന്‍­സ് നല്‍­കേണ്ട തീ­യ­തി 2012 ഫെ­ബ്രുവ­രി അ­ഞ്ച് വ­രെ നീ­ട്ടി­യി­ട്ടു­ണ്ടെ­ങ്കിലും ലൈ­സന്‍­സി­ലെ­ന്ന കാ­ര­ണം­പ­റ­ഞ്ഞ് സേ­ഫ് ഫ­ുഡ് ഓ­ഫീ­സര്‍­മാര്‍ പി­ഴ ഈ­ടാ­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്.

നി­യ­മ­വി­രു­ദ്ധ­മായി ക­ട പൂ­ട്ടി­ക്കു­ന്ന ഈ ന­ട­പ­ടി­ക്കെ­തി­രെ ശ­ക്തമാ­യ പ്ര­തി­ഷേ­ധ­മാ­ണ് വ്യാ­പാ­രി­ക­ളില്‍ നിന്നും ഉ­യര്‍­ന്നു­വ­ന്നി­ട്ടു­ള്ള­ത്. ത­ദ്ദേശ സ്ഥാ­പ­ന­ങ്ങ­ളി­ലെ ഹെല്‍­ത്ത് ഇന്‍­സ്‌­പെ­ക്ടര്‍­മാര്‍­ക്കാണ് പ­രി­ശോ­ധ­ന ന­ട­ത്തേണ്ട ജോ­ലി­. എഫ്.എ­സ്.എ­സ്. നി­യ­മ­ത്തി­ന് വി­ധേ­യ­മാ­യി ന­ട­ത്തേണ്ട ജോ­ലി­കള്‍ നി­യ­മ­വി­രു­ദ്ധ­മാ­യി ചെ­യ്­ത് വ്യാ­പാ­രിക­ളെ മുള്‍­മു­ന­യില്‍ നിര്‍­ത്തി വന്‍­കൈ­ക്കൂ­ലി­ക്ക് വേണ്ടി പുതി­യ നി­യമ­ത്തെ ഉ­ദ്യോ­ഗ­സ്ഥര്‍ ഉ­പ­യോ­ഗി­ക്കു­ക­യാണ്. സേ­ഫ് ഫു­ഡ് ഇന്‍­സ്‌­പെ­ക്ടര്‍­മാര്‍ യൂണി­ഫോം ധ­രി­ച്ച് മാ­ത്ര­മെ ക­ടകള്‍ പരി­ശോ­ധി­ക്കാന്‍ പാ­ടു­ള്ളു എ­ന്നാ­ണ് നി­യ­മ­ത്തില്‍ പ­റ­യു­ന്ന­ത്.

എ­ന്നാല്‍ നിയ­മം ലംഘിച്ചു­കൊ­ണ്ടാ­ണ് പരി­ശോ­ധ­ന ന­ട­ത്തു­ന്നത്. പ­ഴകി­യ ഭ­ക്ഷ­ണം നല്‍­കുന്ന വൃ­ത്തി­ഹീ­നമായ ഹോ­ട്ട­ലു­കള്‍­ക്കെ­തി­രെ ന­ടപ­ടി സ്വീ­ക­രി­ക്കേണ്ട അ­ഡ്­ജ്യൂ­ഡി­ക്കേഷന്‍ ഓ­ഫീസ­റെ ഇ­തുവ­രെ നി­യ­മി­ച്ചി­ട്ടില്ല. കേ­സു­ക­ളില്‍ അ­പ്പീല്‍ പോ­ക­ണ­മെ­ങ്കി­ല്‍ അ­പെലേ­റ്റ് ട്രൈ­ബ്യൂ­ണു­കളും കേ­സു­കള്‍ കൈ­കാര്യം ചെ­യ്യാന്‍ പ്ര­ത്യേക കോ­ട­തി­കളും രൂ­പ­വല്‍­ക്ക­രി­ക്ക­ണ­മെ­ന്ന നി­യ­മ­ത്തി­ലെ വ്യ­വ­സ്ഥ­കള്‍ പോലും പ­രി­ഗ­ണി­ക്കു­ന്നില്ല. ഭ­ക്ഷ­വ­സ്തു­ക്ക­ളു­ടെ ഗു­ണ­നി­ല­വാ­ര പരി­ശോ­ധ­ന ന­ട­ത്തു­ന്ന ലാ­ബു­കളി­ലൊന്നും പ്രാ­ഥമി­ക സൗ­ക­ര്യം­പോ­ലു­മില്ല. ഗ­വണ്‍­മെന്റ് ത­ല­ത്തില്‍ ന­ട­ത്തേ­ണ്ട ഒ­രു അ­ടിസ്ഥാ­ന സൗ­ക­ര്യ­വും ഒ­രു­ക്കാതെ ര­ജി­സ്‌­ട്രേ­ഷ­നു­ള്ള തീയ്യ­തി കേ­ന്ദ്ര­സര്‍­ക്കാര്‍ നീ­ട്ടി­നല്‍­കി­യിട്ടും വ്യാ­പാ­രിക­ളെ പീ­ഢി­പ്പി­ക്കു­ന്ന ന­ട­പ­ടി­ക­ളു­മാ­യാണ് സര്‍­ക്കാര്‍ മു­ന്നോട്ട്‌­പോ­കു­ന്ന­തെന്നും വ്യാ­പാ­രി­കള്‍ ആ­രോ­പി­ക്കുന്നു.

വ്യാ­പാ­രി­ക­ളു­ടെ സ­മ­ര­ത്തില്‍ ജില്ല നി­ശ്ചി­ല­മാ­യി

Keywords:  Kasaragod, March, Dharna, Collectorate, Merchant-association, Hotel, Kerala, KVVES

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia