city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടയടപ്പ് സമരം കാസര്‍കോട്ട് പൂര്‍ണം, കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com 20.08.2014) സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആരംഭിച്ച കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണം.

ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു. 

അതിനാല്‍ നഗരത്തില്‍ പൊതുവേ തിരക്കു കുറവാണ്. പണിമുടക്കിയ വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു വ്യാപാരികള്‍ പങ്കെടുത്തു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, ടി.എ. അന്‍വര്‍ സാദത്ത്, മുഹമ്മദലി മുണ്ടാങ്കുലം, അഷറഫ് നാല്‍ത്തടുക്ക തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

കെട്ടിട വാടക നിയന്ത്രണ നിയമം പാസാക്കുക, സര്‍ക്കാരിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ നടത്തുന്ന കട പരിശോധന നിര്‍ത്തിവെക്കുക , വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ടെക്‌സ്‌റ്റെല്‍ മേഖലയിലെ ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിക്കുക ഫുഡ് സേഫ്റ്റിയുടെ പേരിലുള്ള അനാവശ്യ നടപടികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു.
കടയടപ്പ് സമരം കാസര്‍കോട്ട് പൂര്‍ണം, കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia