city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുനരധിവാസം നടപ്പിലാക്കാതെ വ്യാപാരികളെ ഇറക്കിവിട്ട് കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്; ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 13 11 2017) കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് പിന്‍വശത്തുള്ള സി.എല്‍ കോംപ്ലക്‌സില്‍ കഴിഞ്ഞ് 30 വര്‍ഷങ്ങളായി വ്യപാര, ബിസിനസ് സ്ഥാപനങ്ങള്‍ നടത്തി വരുന്നവര്‍ക്ക് നിയമപരമായ ഒരു നോട്ടീസ് പോലും നല്‍കാതെ കെട്ടിടം പൊളിച്ച് മാറ്റുന്ന കെട്ടിട ഉടമയുടെ നടപടി മനുഷ്വത്വരഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി വ്യാപാരികള്‍ മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഉപജീവനത്തിന് വേണ്ടി കച്ചവടം തൊഴിലായി സ്വീകരിച്ച വ്യാപാരികളും, സ്വയം തൊഴില്‍ കണ്ടെത്തിയ നിരവധി തയ്യല്‍ തൊഴിലാളികളായ സ്ത്രീകളും, കണക്കെഴുത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അക്കൗണ്ടന്റുമാരും ജീവനക്കാരും കെട്ടിടം പൊളിച്ച് മാറ്റുന്നതോടെ തൊഴില്‍ രഹിതരാവുകയാണ്. കെട്ടിടം പൊളിച്ച് മാറ്റുന്ന ജോലി ആരംഭിച്ചതോടെ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ച വ്യാപാരികള്‍ക്ക് കോടതിയില്‍ നിന്നും സ്റ്റേ അനുവദിച്ച് കിട്ടിയിട്ടുണ്ടെങ്കിലും ഉടമസ്ഥന്‍ കെട്ടിടം പൊളിച്ച് മാറ്റുന്ന നടപടിയുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

പുനരധിവാസം നടപ്പിലാക്കാതെ വ്യാപാരികളെ ഇറക്കിവിട്ട് കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്; ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും

പോലീസില്‍ പരാതിയുമായി ചെന്നപ്പോള്‍ പരാതി സ്വീകരിക്കാതെ വ്യാപാരികളെ തിരിച്ചയക്കുകയാണുണ്ടായത്. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി കെട്ടിട ഉടമയുമായി സംസാരിച്ച സംഘടനാ നേതാക്കള്‍ക്കോ, വ്യാപാരികള്‍ക്കോ ഉടമയുടെ ഭാഗത്ത് നിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെട്ടിട ഉടമയുടെ ധിക്കാരപരമായ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

സമരപരിപാടികളുടെ തുടക്കമെന്ന നിലയില്‍ 2017 നവംബര്‍ 16 ന് കെട്ടിട ഉടമയുടെ ഓഫീസിലേക്ക് പ്രസ്തുത കെട്ടിടത്തിലെ വ്യാപാരികളും തൊഴിലാളികളും സംഘടനാ പ്രവര്‍ത്തക സമിതി അംഗങ്ങളും മാര്‍ച്ച് നടത്തും. പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. വ്യാപാരികള്‍ക്ക് പുനരധിവാസം ഉറപ്പ് ലഭിക്കുന്നത് വരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എ.കെ മൊയ്തീന്‍ കുഞ്ഞി, കെ. നാഗേശ് ഷെട്ടി, ബഷീര്‍ കല്ലങ്കടി, ടി.ആര്‍ ഇല്യാസ്, അബ്ദുല്‍ കബീര്‍ ബി.എം, എ.എ അസീസ്, മാഹിന്‍ കോളിക്കര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords:  Kasaragod, Merchant, Strike, Police, Complaint, News, Notice, Bus Stand, Merchant's Association, Traders and Workers, Merchants association against building owner's decision.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia