city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണം: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്

കാസര്‍കോട്: (www.kasargodvartha.com 03.11.2016) നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ കാലോചിതവും സമഗ്രവുമായ രീതിയില്‍ ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ട്രാഫിക്ക് സംവിധാനമാണ് നിലവിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ശിഹാബ് സല്‍മാന്‍ അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ എ അസീസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍ പള്ളിക്കര, ജബ്ബാര്‍ ഉപ്പള, വിനീത് നീലേശ്വരം, നഈം ഫെമിന, ടി എ ഇല്യാസ്, എ എ ശംസുദ്ദീന്‍, നൗഷാദ് ടി എച്ച്, റഹീം ഡിജിറ്റല്‍, ശിഹാബ് വീല്‍, ടി എ അന്‍വര്‍ സദാത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റാഫി ഐഡിയല്‍ സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചോക്ലേറ്റ് നന്ദിയും പറഞ്ഞു.

ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണം: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്

Keywords: Kasaragod, President, Merchant-Association, Traffic, Shihab Salman, A K Moideen Kunhi, General Secretary, Anwar Chocolate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia