കാസര്‍കോട് മാര്‍ക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്
Aug 24, 2016, 09:36 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2016) മാര്‍ക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് റോഡില്‍ ഗതാഗത കുരുക്ക് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ശിഹാബ് സല്‍മാന്‍ അധ്യക്ഷത വഹിച്ചു. റാഫി ഐഡിയല്‍, അന്‍വര്‍ ചോക്ലേറ്റ്, എ എ ഷംസുദ്ദീന്‍, റഹീം ഡിജിറ്റല്‍, ശിഹാബ് വീല്‍, നൗഷാദ് ടി എച്ച് എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Merchant, Road-damage, Market Road.

Keywords : Kasaragod, Merchant, Road-damage, Market Road.