ഭര്‍തൃമതിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം പതിവാക്കിയ വ്യാപാരിക്ക് കുത്തേറ്റു
Jul 27, 2017, 19:15 IST
നീലേശ്വരം: (www.kasargodvartha.com 27.07.2017) ഭര്‍തൃമതിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം പതിവാക്കിയ വ്യാപാരിക്ക് ഇരുമ്പുകമ്പികൊണ്ടുള്ള കുത്തേറ്റ് ഗുരുതരം. നീലേശ്വരത്ത് മര്‍ച്ചന്റ്സ് അസോസിയേഷനില്‍ ഒരു ചേരിയുടെ പ്രധാന വക്താവായ വ്യാപാരിയെയാണ് കഴിഞ്ഞ ദിവസം ചോയ്യങ്കോടിനടുത്ത് കൂവാറ്റിയില്‍ വെച്ച് ഒരു സംഘം പിടികൂടിയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ മില്ലുടമയെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 12 തുന്നുകളും വയറില്‍ കമ്പികൊണ്ടുള്ള കുത്തേറ്റ പരിക്കുകളുമുള്ള ഇയാളുടെ നില സാരമായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. വീട്ടുമുറ്റത്ത് വഴുതിവീണുവെന്നാണ് വ്യാപാരി ആശുപത്രിയില്‍ പറഞ്ഞതെങ്കിലും അധികൃതര്‍ ഇത് വിശ്വസിച്ചില്ല. വയറ്റത്തുള്ള പരിക്ക് കമ്പി പോലുള്ള ആയുധം കൊണ്ട് ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നേരത്തെ വ്യാപാരിയുടെ വീട്ടിനടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. അന്ന് മുതല്‍ ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധമറിഞ്ഞ് യുവതിയുമായി ഭര്‍ത്താവ് അകന്ന് കഴിയുകയാണ്. പിന്നീടാണ് ഇവര്‍ കൂവാറ്റിയിലേക്ക് താമസം മാറ്റിയത്. അസമയങ്ങളില്‍ പലപ്പോഴും കൂവാറ്റിയിലെത്തുമായിരുന്ന വ്യാപാരിയെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പതിയിരുന്ന് പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Stabbed,Merchant stabbed by gang