Community Service | പാലക്കുന്നില്‍ മർച്ചന്റ് നേവി അസോസിയേഷന്റെ മികച്ച പ്രവർത്തനം: ചികിത്സാ സഹായവും അനുമോദനവും സംഘടിപ്പിച്ചു
● SSC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
● വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
● ചികിത്സാ സഹായത്തിനും കുട്ടികളുടെ വിജയത്തിനും ആശംസകൾ.
ഉദുമ: (KasargodVartha) കാസര്‍കോട് ജില്ല മര്‍ച്ചന്റ് നേവി അസോസിയേഷന്‍ നേതൃത്വത്തില്‍ പാലക്കുന്ന് ഓഫീസില്‍ ചികിത്സാ സഹായവും അനുമോദനവും സംഘടിപ്പിച്ചു. ഡോ. നൗഫൽ കളനാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
മർച്ചന്റ് നേവി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രജിത അനൂപ്, വനിതാ വിംഗ് പ്രസിഡന്റ് വന്ദന സുരേഷ്, രമ്യ വിനോദ്, ലതിക സുരേന്ദ്രന്‍, ശ്രീജ ഹരി, ശ്രുതി ശരത് ചന്ദ്രന്‍, അംബുജാക്ഷന്‍, മുരളി താര, സുരേന്ദ്രന്‍, പുരേന്ദ്രനാഥ്, സുനില്‍കുമാര്‍, പ്രജ്വല കൃഷ്ണന്‍, സോനാ ശശി, പി വി അനീഷ് സംസാരിച്ചു.
വിദ്യാർത്ഥികളുടെ ഭാവി പ്രകാശമാണെന്നും അവരുടെ വിജയം സമൂഹത്തിന്റെ വിജയമാണെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. കൂടാതെ, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവിയിൽ ഏറ്റവും നല്ലത് ആശംസിക്കുകയും ചെയ്തു.
ഋതുരാജ് പാലക്കുന്ന് ചടങ്ങിൽ സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി അഞ്ജലി അശോക് നന്ദിയും പറഞ്ഞു.
#MerchantNavy, #Pallakkunnu, #MedicalAssistance, #Recognition, #KeralaEvents, #SSLCSuccess