city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസിന്റെ പ്രകോപന നീക്കം തുടരുന്നു; വ്യാപാരി നേതാവിനെ തടഞ്ഞ് വെച്ചു, കടകള്‍ അടിച്ചിടേണ്ടി വരുമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി വ്യാപാരികള്‍

കാസര്‍കോട്: (www.kasargodvartha.com 06.04.2020) പോലീസിന്റെ പ്രകോപന നീക്കം തുടരുന്നു. കട അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരി നേതാവിനെ തടഞ്ഞ് വെച്ചു. വ്യാപാരി വ്യവസായ ഏകോപന സമിതി മേല്‍പറമ്പ് യൂണിറ്റ് പ്രസിഡന്റും ജില്ലാ കൗണ്‍സില്‍ അംഗവുമായ എം എ നസീറിനെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കട അടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ദേളി ജംഗ്ഷനില്‍ വെച്ച് അര മണിക്കൂറോളം പോലീസ് തടഞ്ഞ് വെച്ചത്. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ഷരീഫ് ഇടപെട്ടാണ് വിട്ടയച്ചത്.
പോലീസിന്റെ പ്രകോപന നീക്കം തുടരുന്നു; വ്യാപാരി നേതാവിനെ തടഞ്ഞ് വെച്ചു, കടകള്‍ അടിച്ചിടേണ്ടി വരുമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കി വ്യാപാരികള്‍

ജനങ്ങള്‍ക്കാവശ്യമായ കടകള്‍ 11 മുതല്‍ അഞ്ച് മണിവരെ തുറക്കണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് കൊറോണാ വൈറസ് ഭീതിക്കിടയിലും തുറക്കാന്‍ വ്യാപാരികളെത്തുന്നത്. അതിര്‍ത്തികള്‍ അടച്ചിട്ടത് കാരണം ആവശ്യ സാധനങ്ങള്‍ക്ക് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ വ്യാപാരികള്‍ക്കെതിരെ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത് തുടരാനാണ് പോലീസിന്റെ നീക്കമെങ്കില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുള്ള ഇത്തരം കടകള്‍ കൂടി അടച്ചിടേണ്ടി വരുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kasaragod, Kerala, News, Merchant, Police, Shop, Merchant leader blocked by police

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL