city-gold-ad-for-blogger

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 31.12.2019) വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. തെരുവത്ത് സ്വദേശിയും വിദ്യാനഗര്‍ ഐ.ടി.ഐ.റോഡിലെ മീത്തല്‍ ഹൗസിലെ അബ്ദുല്‍ മജീദാ (65) ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാനഗറിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ മരണം സംഭവിച്ചു.

സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തെരുവത്ത് കോയാസ് റോഡിലെ വസ്ത്രവ്യാപാരിയായിരുന്ന പരേതരായ മാഹിന്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ റാബിയയാണ് ഭാര്യ.

മക്കള്‍: ഷിജാ, ഷജാഹ്, ഷാജിയ (മൂവരും ദുബൈ) ,മരുമക്കള്‍: ഷാജി കോട്ടിക്കുളം, മഹനാസ് പെരിയ, സമീര്‍ തെക്കില്‍, സഹോദരങ്ങള്‍: മുഹമ്മദലി (വ്യാപാരി ), ബദറുദ്ദീന്‍ (ഷീകളക്ഷന്‍ കാസര്‍കോട്), ഷംസുദ്ധീന്‍ (മസ്‌ക്കത്ത് ), നാസര്‍ (സൗദി), റുഖിയ, ഖദീജാബി, മൈമുന, ഹാജറ. ഖബറടക്കം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ.

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Vidya Nagar, CPM Worker, died, hospital, Merchant, Merchant died by Cardiac rest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia