വ്യാപാരിയെ ആളുമാറി ക്രൂരമായി മര്‍ദ്ദിച്ചു
Apr 22, 2012, 12:25 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ബാഗ് വ്യാപാരിയെ അയല്‍വാസികളായ ഒരു സംഘം ആളുമാറി ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ ഉളിയത്തടുക്കയിലെ നാഷണല്‍ നഗറിലെ തളങ്കര കെ.എം. ഹൗസില്‍ മഹ്മൂദിന്റെ മകന്‍ കെ.കെ. അയൂബിനെ(23) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയൂബിന്റെ കൈയ്യിലുണ്ടായിരുന്ന പത്തായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. ബഷീര്‍, സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Bag merchant, Attack, Thalangara, Kasaragod