'ഫിര്‍ദൗസ് റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം'
Jun 6, 2013, 20:29 IST
കാസര്‍കോട്: എം.ജി റോഡില്‍ നിന്ന് മാര്‍ക്കറ്റിലേക്കുള്ള ഫിര്‍ദൗസ് റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ. മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലേക്കും, അതുപോലെ തന്നെ മത്സ്യ മാര്‍ക്കറ്റിലേക്കും പോകുന്ന വണ്ടികള്‍ ഈ റോഡ് കോണ്‍ക്രീറ്റിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ചരക്ക് കയറ്റുന്നതും ഇറക്കുന്നതും. മത്സ്യ വണ്ടികള്‍ പോലും എം.ജി. റോഡില്‍ നിര്‍ത്തി മത്സ്യം ഇറക്കുന്നത് കടുത്ത ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുകയാണ്.
കോണ്‍ക്രീറ്റ് ജോലികള്‍ക്കായി റോഡ് കിളച്ചിട്ടതിനാല്‍ ചെളി നിറഞ്ഞ് കാല്‍നടയാത്രയ്ക്ക് പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വ്യാപാരസ്ഥാപനങ്ങള്‍ കൂടാതെ കൊറക്കോട് ക്ഷേത്രം, ഫിര്‍ദൗസ് റോഡിലുള്ള പള്ളി എന്നിവിടങ്ങളിലേക്കും പോകാനുള്ള വഴി ഇതു മാത്രമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന് എഞ്ചിനിയറോട് ആവശ്യപ്പെട്ടു.
അസോസിയേഷന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് എഞ്ചിനിയര്‍ ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലേക്കും, അതുപോലെ തന്നെ മത്സ്യ മാര്‍ക്കറ്റിലേക്കും പോകുന്ന വണ്ടികള്‍ ഈ റോഡ് കോണ്‍ക്രീറ്റിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ചരക്ക് കയറ്റുന്നതും ഇറക്കുന്നതും. മത്സ്യ വണ്ടികള്‍ പോലും എം.ജി. റോഡില്‍ നിര്‍ത്തി മത്സ്യം ഇറക്കുന്നത് കടുത്ത ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുകയാണ്.
കോണ്‍ക്രീറ്റ് ജോലികള്‍ക്കായി റോഡ് കിളച്ചിട്ടതിനാല്‍ ചെളി നിറഞ്ഞ് കാല്‍നടയാത്രയ്ക്ക് പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വ്യാപാരസ്ഥാപനങ്ങള്‍ കൂടാതെ കൊറക്കോട് ക്ഷേത്രം, ഫിര്‍ദൗസ് റോഡിലുള്ള പള്ളി എന്നിവിടങ്ങളിലേക്കും പോകാനുള്ള വഴി ഇതു മാത്രമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന് എഞ്ചിനിയറോട് ആവശ്യപ്പെട്ടു.

Keywords: Road, work, MG road, Merchant association, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News