കീഴൂരിലെ കടയില്‍ പോലീസ് റെയ്ഡ്; 270 പാക്കറ്റ് പാന്‍മസാലകളുമായി വ്യാപാരി അറസ്റ്റില്‍
Aug 12, 2016, 11:06 IST
മേല്‍പറമ്പ്: (www.kasargodvartha.com 12/08/2016) കീഴൂര്‍ ജംഗ്ഷനിലെ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 270 പാക്കറ്റ് പാന്‍മസാലകള്‍ പിടികൂടി. വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ബേക്കല്‍ എസ് ഐ യു പി വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കീഴൂര്‍ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്.
കടയില്‍ നിന്നും പാന്‍പരാഗ്, മധു, ഹാന്‍സ് തുടങ്ങിയ 270 ഓളം പാക്കറ്റ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടുകയായിരുന്നു. 50 കാരനായ മുഹമ്മദ് കുഞ്ഞിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അന്യസംസ്ഥാന തൊഴിലാളികള്‍ മുഖാന്തരം മുഹമ്മദ് കുഞ്ഞിയുടെ കടയിലേക്ക് വന്‍തോതില്‍ പാന്‍മസാലകള്‍ വില്‍പനയ്ക്കായ് എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കടയില്‍ റെയ്ഡ് നടത്തുകയായിരുന്നു. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ഈ കടയില്‍ നിന്നും പാന്‍മസാലകള്‍ വില്‍ക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
Keywords: Melparamba, Kasaragod, Arrest, Kerala, Merchant arrested with pan masala products