അന്യസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് സിഗരറ്റ് പാക്കറ്റുകളില്‍ പാന്‍മസാല വില്‍പ്പന; വ്യാപാരി അറസ്റ്റില്‍
Sep 22, 2017, 13:52 IST
കാസര്‍കോട്: (www.kasargodvartha.com 22/09/2017) അന്യസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ച് കടയില്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിറച്ച ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്ന വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ ബര്‍ക്കത്ത് സ്റ്റോര്‍ ഉടമയായ മുഹമ്മദ് കുഞ്ഞിയെ(45)യാണ് വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് കുഞ്ഞിയുടെ കടയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ആയിരത്തിലധികം സിഗരറ്റ് പാക്കറ്റുകളില്‍ നിറച്ച ഹാന്‍സ് പോലീസ് കണ്ടെടുക്കുകയും വ്യാപാരിക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
ഇതിനുമുമ്പും മുഹമ്മദ്കുഞ്ഞി തന്റെ കടയില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉളിയത്തടുക്കയില്‍ നിരവധി അന്യസംസ്ഥാനതൊഴിലാളികളുണ്ട്. പ്രധാനമായും ഇവര്‍ക്കുവേണ്ടിയാണ് വില്‍പ്പന. സംശയം തോന്നാതിരിക്കാനാണ് സിഗരറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Police, Arrest, Police-raid, Raid, Accuse, Merchant, Merchant arrested for selling illeagal alcoholic products.