വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്; വ്യാപാരികള്‍ കടയടച്ച് പന്തം കൊളുത്തി പ്രകടനം നടത്തും
Jul 27, 2012, 11:02 IST
കാസര്‍കോട്: വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. നിരക്ക് വര്‍ദ്ധനവില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തിന്റെ ആദ്യഭാഗമായി 31-ാം തീയ്യതി വൈകിട്ട് 7 മണിക്ക് കടകളടച്ചു കൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തും.
യോഗത്തില്‍ പ്രസിഡണ്ട് എന്‍.എം സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ രാജന്‍, ട്രഷറര്‍ എ.എം.എ റഹീം, ഭാരവാഹികളായ ടി.എച്ച് അബ്ദുല്‍ റഹിമാന്‍, ഉമേശ് ശാലിയാന്‍, കെ.മോഹന്‍ നായക്, കെ.മുഹമ്മദ് വെല്‍ക്കം, ചന്ദ്രശേഖര ഭണ്ഡാരി, ഐഡിയല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Keywords: Merchant, Protest, Electricity charge increase, Kasaragod