ഇംഹാന്‍സ് സാമൂഹിക മാനസിക ആരോഗ്യ പരിപാടി
Apr 30, 2012, 11:19 IST
കാസര്‍കോട്: ഇംഹാന്‍സ് സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി മെയ് മാസത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മാനസിക ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മെയ് 3 ന് ഉദുമ, 4 നു ചിറ്റാരിക്കല്‍ പി.എച്ച്.സി.കളിലും, 8 നു ബേഡഡുക്ക, 9 ന് ബദിയടുക്ക 10 ന് മംഗല്‍പ്പാടി, 11 നു പനത്തടി, 15 ന് മഞ്ചേശ്വരം, 17 നു കമ്പള, 18 ന് നീലേശ്വരം, 22 ന് പെരിയ, 23 ന് തൃക്കരിപ്പൂര്‍, 24 ന് മുളിയാര്‍, 25 ന് ചെറുവത്തൂര്‍ എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, മെയ് 5, 19, 26, തീയ്യതികളില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ് ക്യാമ്പുകള്‍.
Keywords: Mental health programme, Kasaragod