city-gold-ad-for-blogger

മെന്‍സ്‌വെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍

കാസര്‍കോട്: (www.kasargodvartha.com 07/09/2015) കണ്‍സോഷ്യവും ഹോള്‍സെയില്‍ ഹബ്ബും ജില്ലയില്‍ തുടങ്ങാന്‍ മെന്‍സ്‌വെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ആദ്യ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പ്രത്യേക ആഘോഷ ദിനങ്ങളില്‍ മെന്‍സ് വെയര്‍ പ്രത്യേക സമ്മാനങ്ങളും ഡിസ്‌കൗണ്ടുകള്‍ ഏര്‍പെടുത്തുമെന്നും ഭാരവാഹികളായ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ മജീദ്, മുഹമ്മദലി ഫത്താഹ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയെയും കേരളത്തിന്റെ ഫാഷന്‍ ഹബ്ബാക്കാന്‍ എല്ലാ വര്‍ഷവും ഓള്‍ കേരള ഫാഷന്‍ ഷോയും സംഘടിപ്പിക്കും. ജില്ലയിലുടനീളമുള്ള നൂറുകണക്കിന് മെന്‍സ്‌വെയര്‍ സ്ഥാപനങ്ങളുടെ ഏകീകരണവും തൊഴിലാളിക്ഷേമവും ഇന്‍ഷുറന്‍സ് പരിരക്ഷയും മുന്‍കൈയെടുത്ത് ചെയ്യാന്‍ അസോസിയേഷന്‍ തീരുമാനിച്ചു.

ഭാരവാഹികള്‍: മുഹമ്മദ് ഷഫീഖ് (പ്രസിഡണ്ട്), മുഹമ്മദ് അലി, നൗഷാദ് (വൈസ്. പ്രസിഡണ്ടുമാര്‍), മുഹമ്മദ് അഷ്‌റഫ് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് (ജോ. സെക്രട്ടറി), കെ.ബി ഉമേഷ് (ട്രഷറര്‍), മുഹമ്മദലി ഫത്താഹ് (മുഖ്യ രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

മെന്‍സ്‌വെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍

Keywords : Kasaragod, Merchant, District, Committee, Press meet, Men's Wear Association District Committee, Fashion Hub, Men's wears association Kasargod District committee. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia