city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിംബകല്‍പനയില്‍ പുതിയ ഭാഷ സൃഷ്ടിച്ച കവിയായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ -കവി പി രാമന്‍


കാസര്‍കോട്: (www.kasargodvartha.com 04.11.2019) ബിംബകല്‍പനയില്‍ പുതിയ ഭാഷ സൃഷ്ടിച്ച കവിയായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായരെന്ന് കവി പി രാമന്‍ അഭിപ്രായപ്പെട്ടു. കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗത്തില്‍ പി. സാഹിത്യവേദിയുമായി സഹകരിച്ച് നടത്തിയ പി. സ്മൃതി ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യാതൊരു യുക്തിക്കും വഴങ്ങാത്ത കവിതയുടെ പൂനിലാപൈമ്പാലാണ് പി. യുടെ കവിത. 'ഒറ്റ രാവിലെ പൂമരങ്ങളായ് വിത്തുകളൊക്കെയും' എന്ന അപൂര്‍വ ബിംബകല്‍പനകള്‍ പി.യുടെ കവിതയില്‍ കാണാം. കുട്ടിത്തം, കവിത്വം, പൊരുത്തം ഇവ മൂന്നും ചേരുന്നതാണ് പി.യുടെ മാനസികാവസ്ഥ. പരമ്പരാഗത സങ്കല്‍പങ്ങളെ തകിടം മറിക്കുന്ന കവിതകളായിരുന്നു അവ. സൗന്ദര്യത്തെക്കുറിച്ചുള്ള മായിക സങ്കല്‍പങ്ങള്‍ അവയില്‍ കാണാം. പുതുകവികളില്‍ സാമര്‍ഥ്യവും ബുദ്ധിജീവിത്തവും മാത്രമാണുള്ളത്. എവിടെയും ഓടി നടക്കുന്ന ആനന്ദക്കുട്ടന്മാരാണ് പി. കവിതയില്‍ കാണുന്നതെന്നും പി രാമന്‍ പറഞ്ഞു.

പ്രൊഫ. (ഡോ.) എന്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. പി.യുടെ മകന്‍ വി രവീന്ദ്രന്‍ മാഷ്, പി ബാലകൃഷ്ണന്‍ നായര്‍, പി രാധ, ഡോ. ദേവി കെ എന്നിവര്‍ സംസാരിച്ചു.

'സ്ഥലവും കാലവും കുഞ്ഞിരാമന്‍ നായര്‍ കവിതയില്‍' എന്ന വിഷയത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ. (ഡോ.) എന്‍ അജയകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. കലാമണ്ഡലം അശ്വതി അവതരിപ്പിച്ച പി. കവിതയുടെ രംഗാവിഷ്‌കാരം, പി രാമന്‍. രവീന്ദ്രന്‍ പാടി, ആനന്ദകൃഷ്ണന്‍, പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത കവിയരങ്ങ്, മലയാള വിഭാഗം വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവയും നടന്നു.
ബിംബകല്‍പനയില്‍ പുതിയ ഭാഷ സൃഷ്ടിച്ച കവിയായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ -കവി പി രാമന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Central University, poet, Malayalam Department, Memories about Poet P. Kunhiraman nair

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia