city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ്; മുഖ്യമന്ത്രിക്ക് കര്‍മസമിതിയുടെ നിവേദനം

ബദിയഡുക്ക: (www.kasargodvartha.com 19.06.2014) കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മസമിതി നേതാക്കള്‍ മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യ-ഐടി മന്ത്രിമാരെയും കണ്ടു നിവേദനം നല്‍കി.
മെഡിക്കല്‍ കോളജ് നിര്‍മാണം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദക സംഘത്തിനു ഉറപ്പുനല്‍കി. ഇതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരും.

2013 നവംബര്‍ 30ന് ബദിയഡുക്കയ്ക്കു സമീപം ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു മെഡിക്കല്‍ കോളജിനു ശിലയിട്ടത്. ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപ അനുവദിച്ചു പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനു ശേഷം മറ്റു നിര്‍മാണങ്ങളൊന്നും ഇവിടെ ആരംഭിക്കാത്തതില്‍ ജനരോഷം ഉയര്‍ന്നു.

നബാര്‍ഡിന്റെ 282 കോടി രൂപ ധനസഹായം ലഭിക്കേണ്ടതു സംസ്ഥാന സര്‍ക്കാര്‍ പ്രൊജക്ട് സമര്‍പ്പിക്കാത്തതിനാല്‍ നീണ്ടുപോയി. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ രണ്ടര കോടി രൂപ നീക്കിവെച്ചെങ്കിലും ഇനിയും രണ്ടു കോടി രൂപ നീക്കിവയ്ക്കണമെന്നാണു ആവശ്യം.

മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു തുക തികയാത്ത സ്ഥിതിയാണുള്ളത്. 300 കിടക്കകളുള്ള ആശുപത്രിയും ആശുപത്രിയോടനുബന്ധമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കിടത്തി ചികിത്സയ്ക്കു മറ്റൊരു ആശുപത്രിയും അനുബന്ധ കോളജ്, ലൈബ്രറി, ലാബ്, ഹോസ്റ്റല്‍, റീഡിംഗ് റൂം, കളിസ്ഥലം, ജലസേചന സംവിധാനം ഇവയെല്ലാം ഒരുക്കണമെങ്കില്‍ 500കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണു സ്‌പെഷല്‍ ഓഫീസര്‍ ഡോ.പി.ജി.ആര്‍.പിള്ള പറഞ്ഞത്. മാത്രവുമല്ല മാലിന്യ സംസ്‌ക്കരണ സംവിധാനവും ഒരുക്കേണ്ടതും വെല്ലുവിളിയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കു മുന്‍ഗണന നല്‍കുകയായിരുന്നു മെഡിക്കല്‍ കോളജ് സ്ഥാപനത്തിന്റെ പ്രഖ്യാപിത നയം. 2015 ല്‍ ആദ്യ ബാച്ച് തുടങ്ങുമെന്നും 2018 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. നിവേദകസംഘത്തില്‍ ജനകീയ കര്‍മസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ഭാരവാഹികളായ ബി.കരുണാകരന്‍, ഉദയകുമാര്‍, ബാബു മാര്‍ക്കോസ്, ഖാദര്‍ മാന്യ, ജീവന്‍ തോമസ്, അഷ്‌റഫ് എടനീര്‍, ഖാദര്‍ പാലോത്ത് എന്നിവരുമുണ്ടായിരുന്നു.

എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.ഗംഗാധരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാണു സംഘം മുഖ്യമന്ത്രിയെ കണ്ടത്.

കാസര്‍കോട് മെഡിക്കല്‍ കോളജ്; മുഖ്യമന്ത്രിക്ക് കര്‍മസമിതിയുടെ നിവേദനം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പ്രിറ്റി സിന്റയ്ക്ക് 100 മാര്‍ക്ക്: വിദ്യ ബാലന്‍
Keywords: Kasaragod, Medical College, Oommen Chandy, Badiyadukka, Leadership, MLA, N.A Nellikkunnu, Endosulfan, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia