അണങ്കൂര്‍ - ചെര്‍ക്കള 4വരി പാതയ്ക്കായി മുഖ്യമന്ത്രിക്ക് അരലക്ഷം പേര്‍ ഒപ്പിട്ട നിവേദനം; യൂത്ത് ലീഗിന് ഉറപ്പ് ലഭിച്ചു
Oct 16, 2014, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2014) ദിനം പ്രതി പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന അണങ്കൂര്‍ ചെര്‍ക്കള ദേശീയപാതയില്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാലുവരിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അരലക്ഷം പേര്‍ ഒപ്പിട്ട നിവേദനം നല്‍കി.
ദേശീയപാത അണങ്കൂര്‍ മുതല്‍ ചെര്‍ക്കള വരെ നാലുവരിയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിവേദനം നല്‍കിയ നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി യൂത്ത്‌ലീഗ് നേതാക്കള്‍ അറിയിച്ചു. ചെര്‍ക്കളയില്‍ നിന്നും കാസര്‍കോട്ടേക്ക് ഏഴ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറിലധികം സമയം വേണ്ടി വരുന്നു.
രാവിലെയും വൈകീട്ടുമാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കുന്നതിന് അണങ്കൂര്‍ വരെയുള്ള നാലുവരിപാത ചെര്‍ക്കളയിലേക്ക് നീട്ടണമെന്ന ആവശ്യത്തിന് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന അധികാരികളുടെ കണ്ണുതുറപ്പിക്കാനാണ്് നായന്മാര്‍മൂല ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച്്് മുഖ്യമന്ത്രിക്ക് നല്‍കിയത്.
തിരുവനന്തപുരത്ത് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് എന്നിവരുടെ സാന്നിധ്യത്തില്‍ നായന്മാര്‍മൂല ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഖാദര്‍ പാലോത്ത് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. യൂത്ത്‌ലീഗ് നേതാക്കളായ എ.കെ.എം അഷ്‌റഫ്, നൗഷാദ് മിലാദ്, അബ്ദുല്‍ സലാം. കെ.എസ് തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Keywords : Kasaragod, Anangoor, Road, Kerala, Development Project, Oommen Chandy, National highway.