ഉന്നത വിജയികളെ അനുമോദിച്ചു
Jul 4, 2012, 08:57 IST
പള്ളിക്കര: ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു, വിഭാഗങ്ങളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. ഡോ.പി.എ.ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, എഞ്ചിനിയര്‍ ബഷീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് എം.എ.സാലി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് 70 ലക്ഷം അനുവദിച്ച കെ.കുഞ്ഞിരാമന്‍ എം.എല്‍.എയെയും വിവിധ അവാര്‍ഡുകള്‍ നേടിയ ഡോ.പി.എ.ഇബ്രാഹിം ഹാജിയെയും ആദരിച്ചു. തൊട്ടി സാലിഹ് ഹാജി, എം.ടി.മുഹമ്മദ് ഹാജി, കുന്നൂച്ചി കുഞ്ഞിരാമന്‍, രമണി, ഹെഡ്മിസ്ട്രസ് പുഷ്പലത, സ്റ്റാഫ് സെക്രട്ടറി രവി പ്രസംഗിച്ചു.

Keywords: Pallikara, Kasaragod