city-gold-ad-for-blogger

മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 08.02.2019) പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഫെബ്രുവരി 17 ന് ആരംഭിക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജില്ലയിലെ മൂന്നാമത്തെ ഹൈവെ പോലീസ് സ്റ്റേഷനാണിത്.

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ ഹൈവേയ്ക്ക് സമീപം  പോലീസ് സ്റ്റേഷന്‍ ഉള്ളത് നീലേശ്വരത്താണ്. ഇവയ്ക്ക് മധ്യ ഭാഗത്തായാണ് പുതിയ പോലീസ് സ്റ്റേഷന്‍ വരുന്നത്. കളനാട്, ചെമ്മനാട്, തെക്കില്‍, ബാര, പെരുമ്പള എന്നീ സ്ഥലങ്ങളാണ് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് കീഴില്‍ വരുന്നത്.
മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദേശീയ പാതയിലെ യാത്രികര്‍ക്ക് യാത്രക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കാസര്‍കോട് പോലീസ് സ്റ്റേഷനെയോ നീലേശ്വരം പോലീസ് സ്റ്റേഷനെയോ നിലവില്‍ ആശ്രയിക്കുന്നത്. ഇത് പലപ്പോഴും  ഹൈവേ യാത്രികര്‍ക്ക്  ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിനുള്ള പരിഹാരമാകുകയാണ്.

36 പോലീസുകാരുടെ സേവനം ഇവിടെ ലഭ്യമായിരിക്കും. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രണ്ട് സബ് ഇന്‍സ്പെക്ടറും ഒരു അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടറും അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും 20 സിവില്‍ പോലീസ് ഓഫീസറും അഞ്ച് വുമണ്‍ സിവില്‍ പോലീസ് ഓഫീസറും രണ്ട് ഡ്രൈവറും ഉണ്ടായിരിക്കും. ഇരുനില വാടക കെട്ടിടത്തില്‍ ആണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.   ഇതോടെ ദേശീയപാത 66 ലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്റെ സേവനം ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും അധികൃതരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Melparamba Police Station Inauguration on 17th, Kasaragod, Melparamba, Police-Station, News, Inauguration, Chief Minister Pinarayi Vijayan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia