മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പോലീസ് ജനങ്ങളുടെ സേവകരാകണമെന്ന് മുഖ്യമന്ത്രി
Feb 17, 2019, 18:38 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2019) പോലീസ് എപ്പോഴും ജനങ്ങളുടെ സേവകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ ചട്ടഞ്ചാലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനമൈത്രി പൊലീസ് അതിന്റെ കൂടി ഭാഗമായാണ് സംസ്ഥാനത്താകെ ഫലഫ്രദമായി പ്രവര്‍ത്തിക്കുന്നത്. നീതി നിര്‍വഹണത്തില്‍ ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുക. ജനങ്ങളില്‍ ഭൂരിഭാഗവും പാവങ്ങളാണ്. അതുകൊണ്ട് പാവപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് പോലീസിന്റെ ഏറ്റവും പ്രധാനമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിമെട്രോ റെയില്‍ പൊലീസ് സ്റ്റേഷനടക്കം ആറു പൊലീസ് സ്റ്റേഷനുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. നിലവില്‍ കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍പ്പെട്ട മേല്‍പറമ്പ്, ചന്ദ്രഗിരി, കീഴൂര്‍, ചെമ്പരിക്ക, നാലാംവാതുക്കാല്‍, എരോല്‍, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കില്‍, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മേല്‍പറമ്പ് പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഉള്‍പ്പെടും. ഒരു ഇന്‍സ്‌പെക്ടറും, രണ്ട് എസ് ഐമാരും 25 പോലീസ് സ്റ്റാഫുകളും ഉള്‍പ്പെട്ടതായിരിക്കും സ്റ്റേഷനിലെ അംഗബലം. നീലേശ്വരം കഴിഞ്ഞാല്‍ നാഷണല്‍ ഹൈവേ സൈഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് മേല്‍പറമ്പ്. കൂടാതെ ജില്ലയിലെ പതിനേഴാമത്തെ ക്രമസമാധാന പോലീസ് സ്റ്റേഷന്‍ കൂടിയാണിത്. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് മേല്‍പറമ്പ പോലീസ് സ്റ്റേഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫയ്യ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജന്ന എ പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍ സ്വാഗതവും എ എസ് പി ഡി ശില്‍പ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അനഘ എന്ന നാടകവും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police-station, Melparamba, Melparamba police-station inaugurated by CM
< !- START disable copy paste -->