മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
Oct 3, 2017, 14:04 IST
ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മീസില്‍സ് റുബെല്ല വാക്‌സിന്‍ നല്‍കുന്നില്ലെന്നായിരുന്നു വാക്‌സിന്‍ വിരുദ്ധ ലോബിയുടെ പ്രധാന പ്രചരണം. ഇതിനെ നേരിടാനായി പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സലാഹ് അബ്ദുള്‍ റഹിമാനും ഭാര്യ ഡോ.കെ.പി.ജാസ്മിനും തങ്ങളുടെ മക്കളായ ഒരു വയസുകാരന്‍ മുഹമ്മദ് സ്വഫൂഹിനും ആറു വയസുകാരി മറിയം സമാഹിനും പള്ളിക്കര പഞ്ചായത്തിലെ ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കിക്കൊണ്ട് വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ചു.
മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്റെ പള്ളിക്കര പഞ്ചായത്ത് തല ഉദ്ഘാടനം പാക്കം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ബിന്ദു, പഞ്ചായത്തംഗങ്ങളായ കെ.രവീന്ദ്രന്‍, വി.വി.കുഞ്ഞമ്പു, കെ.മാധവന്‍, പി.കെ.അബ്ദുള്ള, പ്രധാനാധ്യാപകന്‍ വി.സുധാകരന്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ കെ.വി.ഹരിദാസന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.വി.ഇന്ദിര എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകള്‍, അംഗണ്‍വാടികള്‍, പള്ളിക്കര, കരിച്ചേരി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെയാണ് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.
മംഗല്‍പ്പാടി പഞ്ചായത്ത്തല മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പ് ഹേരൂര്‍ മീപ്പിരി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുര്‍ റഹീം മീപ്പിരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റസാഖ്, വാര്‍ഡ് മെമ്പര്‍ രേവതി, ഹെഡ്മാസ്റ്റര്‍ സി മനോജ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ സിമി എച്ച്.ഐ.മോഹനന്‍, കെ വി ശ്രീനിവാസന്‍, ചന്ദ്രന്‍ മുട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.
മരണ കാരണമാവുന്നതും ജനിതക വൈകല്യമുണ്ടാക്കുന്നതുമായ മീസില്‍സ്, റുബെല്ല രോഗങ്ങളെ 2020 ഓടു കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മീസില്‍സ്, റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.
Related News:
മാസംതോറും ജനിക്കുമ്പോള്‍ തന്നെ മരണപ്പെടുന്നത് 18 നും 23 നും ഇടയില്‍ കുട്ടികള്‍; മീസില്‍സ്, റുബെല്ല കുത്തിവെപ്പിന് വിപുലമായ ഒരുക്കം, 9 മാസം മുതല്‍ 15 വയസുവരെയുള്ള 3,21,309 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Inauguration, Doctors, Campaign, School, Panchayath, Vaccination, Meilus and Rubella vaccination campaign started