മെഹന്തി ഡിസൈനിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു
Jan 18, 2013, 16:05 IST
കാസര്‍കോട്: വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടും കാസര്‍കോട് ജനമൈത്രി പോലീസും ചേര്‍ന്നു നടത്തുന്ന ഒരാഴ്ച കാലത്തെ മെഹന്തി ഡിസൈനിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു.
കാസര്‍കോട് ടൗണ്‍ എസ്.ഐ ദിനേശന്‍ സ്വാഗതം പറഞ്ഞു. സി.ഐ സി.കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഒ.ആര്‍ ശശികുമാര്‍, ഡിസൈനര്‍ റീത്ത, അഡീഷണല്‍ എസ്.ഐ ടി.എന്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.