സപ്തഭാഷാ സംഗമ ഭൂമിയില്‍ സംസ്‌കൃത മെഗാ ഒപ്പന; അണിനിരന്നത് മുന്നൂറോളം മൊഞ്ചത്തിമാര്‍
Nov 29, 2019, 17:07 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2019) മുന്നൂറോളം കുട്ടികളെ ഒത്തു ചേര്‍ത്ത് തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ മെഗാ ഒപ്പന. കാണികള്‍ക്കു മുന്നില്‍ മൊഞ്ചത്തിമാര്‍ അണിനിരന്നത് സംസ്‌കൃതം പാട്ടുമായാണ്. കാസര്‍കോടിനെ സപ്ത ഭാഷാ സംഗമ ഭൂമിയെന്ന് വീണ്ടും വിളിച്ചോതുകയാണ് ഒപ്പന.
മൂന്നു മുതല്‍ ഒന്‍മ്പത് വരെയുള്ള ക്ലാസ്സുകളിലെ മുന്നൂറോളം കുട്ടികളെ അണിനിരത്തി നടന്ന മെഗാ ഒപ്പന കലോത്സവത്തിന് കൂടുതല്‍ മാറ്റുകൂട്ടി. പ്രളയത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകം കൂടിയാണ് ഒപ്പന കൊണ്ട് ഉദേശിക്കുന്നത് എന്നാണ് ഈ ഒപ്പന അരങ്ങിലെത്തിച്ച അധ്യാപകര്‍ക്ക് പറയാനുള്ളത്. ഒരു നാട് ഒന്നടങ്കം ഒരു കലോത്സവത്തെ ഏറ്റെടുത്തു എന്നതിന് തെളിവ് തന്നെയാണ് ഈ മെഗാ ഒപ്പന.
സംസ്ഥാന കലോത്സവത്തിനു മുന്നില്‍ ഒപ്പനയെത്തിയത് കലയും ഭാഷയും മാനവ ഐക്യത്തിന് എന്ന സന്ദേശവുമായാണ്. കലോത്സവ നഗരിയിലെ ആദ്യദിനത്തിലെ മെഗാ ഒപ്പന കാണികള്‍ക്ക് തിളക്കമാര്‍ന്ന സായാഹ്നമാണ് സമ്മാനിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, School-Kalolsavam, Oppana, Mega Oppana at Kasargod