വാനോളമുയരട്ടെ കലോത്സവ പെരുമ; 60ാമത് കലോത്സവത്തെ വിളംബരം ചെയ്ത് വാനിലുയര്‍ന്നത് 60 പട്ടങ്ങള്‍; മെഗാ പട്ടം പറത്തല്‍ ആവേശമായി
Nov 10, 2019, 18:24 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2019) കൗമാരകലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍കലോത്സവം 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലെത്തുമ്പോള്‍ അതിന്റെ പരിപൂര്‍ണവിജയത്തിനായി ജാതി-മത-പ്രായ-ലിംഗഭേദമന്യേ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ഓരോ സബ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലോത്സത്തിന്റെ പ്രചരണാര്‍ത്ഥം മെഗാ പട്ടം പറത്തല്‍ സംഘടിപ്പിച്ചു.
കലോത്സവം പബ്ലിസിറ്റി കമ്മിറ്റിയും കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാര്‍ ക്ലബ്, സ. നായനാര്‍ സ്മാരക ഗ്രന്ഥശാല എന്നിവരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് വെച്ചാണ് പരിപാടി നടന്നത്. 60-ാം മത് കലോത്സവം വിളംബരം ചെയ്ത് കൊണ്ട് 60 പട്ടങ്ങളാണ് ഉയര്‍ത്തിയത്. ക്ലബ്ബിലെ കുട്ടികളും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് പേപ്പര്‍, മുള, ഈര്‍ക്കില്‍ എന്നിവ ഉപയോഗിച്ചാണ് പട്ടം നിര്‍മിച്ചത്.
കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി അഭിനന്ദ് ടി വി അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, കെ പ്രവീണ്‍ കുമാര്‍, ടി പ്രമോദ്, സുനില്‍ ഒ വി, സുരേഷ് പി, ഗ്രന്ഥാലയം സെക്രട്ടറി സന്തോഷ് കെ, വിനോദ് ഒ വി, സുഗേഷ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, kasaragod, news, State, School-Kalolsavam, Kanhangad, Mega Kite flying conducted on publicity of State School Kalotsavam