Jobs | 30ൽ പരം കമ്പനികളിലായി 400ലധികം ഒഴിവുകൾ; തൊഴിൽ മേള സെപ്റ്റംബർ 21ന് കാസർകോട്ട്
● ഫിനാൻസ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ഒഴിവുകൾ.
● കുറഞ്ഞത് പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
കാസർകോട്: (KasargodVartha) ജില്ലയിൽ കൊമേഴ്‌സ് മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഒരു സുവർണാവസരം. കാസർകോട് കാഡ് സെന്ററിന്റെ ബിസിനസ് ആൻഡ് അക്കൗണ്ടിംഗ് ഡിവിഷനായ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് (SYNERGY), ജില്ലാ കുടുംബശ്രീ മിഷൻ, കേരളാ നോളേജ് എക്കണോമി മിഷൻ, ഡിഡിയു ജികെവൈ എന്നിവയുമായി സഹകരിച്ച് 30-ലധികം കമ്പനികളിൽ 400-ലധികം ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ സെപ്റ്റംബർ 21-ന് കാസർകോട് നടക്കും.
കാസർകോട് പുതിയ ബസ്‌സ്റ്റാന്റ് ജംഗ്ഷനിലെ സ്‌ക്വയർ 9 മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാഡ് സെന്ററിന്റെ സ്ഥാപനത്തിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. ഫിനാൻസ്, അക്കൗണ്ടിംഗ്, സെയിൽസ്, മാർക്കറ്റിങ്, മാനേജ്‌മെന്റ്, എച്ച്‌ആർ, കസ്റ്റമർ കെയർ, ബാക്ക് ഓഫീസ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. കുറഞ്ഞത് പ്ലസ്‌ടു വരെ യോഗ്യതയുള്ളവർക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം.
ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി ആയിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9947211198 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്ഥാപനങ്ങൾക്ക് 8921406090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
#jobfair #Kasaragod #Kerala #careers #recruitment #employment