city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ മെഗാ സൈക്കിള്‍ റാലി ശ്രദ്ധേയമായി: പരിസ്ഥിതി സൗഹൃദ സംരക്ഷണ സന്ദേശവുമായെത്തിയത് 200 ലധികം പെഡലേഴ്‌സ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2019) ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന്റെ പ്രചരണാര്‍ത്ഥം പ്രചാരണ കമ്മിറ്റി കാസര്‍കോട് പെഡലേഴ്‌സ്, ജില്ലാ പരിസ്ഥിതി യുവ സമിതി എന്നിവര്‍ സംയുക്തമായി തൃക്കരിപ്പൂര്‍ നടക്കാവ് മുതല്‍ കാഞ്ഞങ്ങാട് വരെ മെഗാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കലോത്സവത്തിന് ആശംസ അര്‍പ്പിക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്ന ബോധവത്കരണവും പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ മെഗാ സൈക്കിള്‍ റാലി ശ്രദ്ധേയമായി: പരിസ്ഥിതി സൗഹൃദ സംരക്ഷണ സന്ദേശവുമായെത്തിയത് 200 ലധികം പെഡലേഴ്‌സ്

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കുറയ്ക്കുവാനും ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനും സുസ്ഥിരമായ ആരോഗ്യസ്ഥിതി നിലനിര്‍ത്താനുള്ള യാത്രാമാര്‍ഗ്ഗം എന്ന നിലയില്‍ സൈക്കിളിംഗിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും സംഘടിപ്പിച്ച സൈക്കിള്‍ റാലി പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ മെഗാ സൈക്കിള്‍ റാലി ശ്രദ്ധേയമായി: പരിസ്ഥിതി സൗഹൃദ സംരക്ഷണ സന്ദേശവുമായെത്തിയത് 200 ലധികം പെഡലേഴ്‌സ്

ബ്രൈയിന്‍ സൈക്കിളില്‍ 504 കിലോമീറ്റര്‍ സഞ്ചരിച്ച് ഗിന്നസ് ബുക്കില്‍ കയറിയ മുസാദിഖ് റാലിയില്‍ പങ്കെടുത്തത് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍ക്കും കാഴ്ചക്കാര്‍ക്കും ആവേശമുണ്ടാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വിവിധക്ലബ്ബ് പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കലാ കായിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എ എം.രാജഗോപാലന്‍ റാലി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിജി തോമസ് അധ്യക്ഷത വഹിച്ചു, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രവി, ഡയറ്റ് ലക്ച്ചറര്‍ വേണുഗോപാലന്‍, രതീഷ് അമ്പലത്തറ, പി.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

റാലിയുടെ സമാപനം ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ടൗണില്‍ നടന്നു. പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ.പി.സുധാകരന്‍ എന്നിവര്‍ മുഖ്യതിഥികളായി. 26 കിലോമീറ്റര്‍ നീളത്തില്‍ 200 ലധികം സൈക്കിളുകളിലാണ് റാലി നടന്നത്. നീലേശ്വരത്ത് നടന്ന സ്വീകരണത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍, മുഹമ്മദ് റാഫി എന്നിവര്‍ സൈക്കിള്‍ ചവിട്ടി അഭിവാദ്യമര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Ketwords: News, Kasaragod, Kanhangad, School-Kalolsavam, State, Bicycle, Rally, Trikaripur, Club, MLA, Mega cycle rally promoted by state school festival: more than 200 peddlers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia